Breaking NewsUncategorized

ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ്

ദോഹ. സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ് .

ഖത്തറിലെ അക്കോണ്‍ ഹോള്‍ഡിംഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ ചേര്‍ന്നാണ് പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തത്.

ഏക മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുതിര്‍ന്ന മലയാളി സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി. ഷാഫി ഹാജി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ് പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍,ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തത്.

അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ പി.എ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫൗസിയ അക് ബര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!