Breaking News

ഹോസ്പിറ്റാലിറ്റി മേഖലയിലെ മുന്‍നിര പ്രൊഫഷണലുകള്‍ക്ക് ഖത്തര്‍ ഹോസ്റ്റ് എന്ന പ്രത്യേക പരിശീലന പരിപാടിയുമായി ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെത്തുന്ന സന്ദര്‍ശകരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകുന്ന എല്ലാ മുന്‍നിര പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ ഖത്തര്‍ ഹോസ്റ്റ് എന്ന പ്രത്യേക പരിശീലന പരിപാടിയുമായി ഖത്തര്‍ ടൂറിസം രംഗത്ത് .
രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടൂറിസം പരിശീലന പരിപാടി, ഹോട്ടല്‍ കണ്‍സേര്‍ജ് സ്റ്റാഫ്, മാള്‍ സെക്യൂരിറ്റി, റെസ്റ്റോറന്റ് വെയിറ്റര്‍ തുടങ്ങി മുന്‍നിര പ്രൊഫഷണലുകള്‍ക്കിടയില്‍, അന്തര്‍ദേശീയ, ആഭ്യന്തര സന്ദര്‍ശകര്‍ക്ക് ‘സേവന മികവ്’ എത്തിക്കുന്നതിനുള്ള പ്രസക്തമായ കഴിവുകളും അറിവും നല്‍കും.

സര്‍വീസ് എക്സലന്‍സ് അക്കാദമിയുടെ ഭാഗമായി, ഖത്തറിനായി ‘ഖത്തര്‍ ഹോസ്റ്റ്’ ടൂറിസം പരിശീലന പരിപാടി വികസിപ്പിക്കുന്നതിന് ആഗോള വ്യവസായ വിദഗ്ധരുടെ ഒരു കണ്‍സോര്‍ഷ്യവുമായി സഹകരിച്ചാണ് ഖത്തര്‍ ടൂറിസം പദ്ധതി തയ്യാറാക്കിയയത്. ആകര്‍ഷകമായ ഒരു ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ വേഗതയില്‍ പഠിക്കാനുള്ള സാധ്യത ഇത് പ്രദാനം ചെയ്യുന്നു.

സന്ദര്‍ശകരുമായി ഇടപഴകുന്ന ഇത്തരം മുന്‍നിര ജീവനക്കാര്‍ എങ്ങനെ സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുമെന്നും ഓരോ ഇപടെലിലും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നു പ്രവര്‍ത്തിക്കാനാകുമെന്നും പ്ലാറ്റ്‌ഫോം തെളിയിക്കുന്നു.

ഖത്തര്‍ ടൂറിസത്തിന്റെ തന്ത്രത്തില്‍ പടുത്തുയര്‍ത്തുന്ന സര്‍വീസ് എക്സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായ ഈ സംരംഭം, ടൂറിസ്റ്റുകളുടെ യാത്രയിലെ എല്ലാ ടച്ച് പോയിന്റുകളിലും സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!