Breaking NewsUncategorized
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി എം.ടി അബ്ദുസ്സമദ് നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി എം.ടി അബ്ദുസ്സമദ് നാട്ടില്‍ നിര്യാതനായി . 67 വയസ്സായിരുന്നു. മലപ്പുറം ജില്ലയില്‍ വേങ്ങര സ്വദേശിയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നെയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
ഖത്തറിലെ മത -സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നാലു പതിറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്നു.
ഇസ്വ് ലാഹി പ്രസ്ഥാനത്തിനും ആദര്‍ശത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ ജീവിതത്തിന്റെ കര്മ്മോല്സുകമായ നാളുകള്‍ നീക്കിവെച്ച് നന്മയുടെ പാദമുദ്രകള്‍ ഇസ് ലാഹി പ്രസ്ഥാനചരിത്രത്തില്‍ രേഖപ്പെടുത്തിയാണ് അദ്ദേഹം വിട വാങ്ങിയത്.
43 വര്‍ഷം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം ദീര്‍ഘകാലം കഹ്റാമയില്‍ ഉദ്യോഗസ്ഥനായിരുന്നു.
സൈനബയാണ് ഭാര്യ. സബീഖ, സുഹൈല, ഡോ.സലീക്ക എന്നിവര്‍ മക്കളാണ്.