വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കിയ വനിതകളെ നടുമുറ്റം ആദരിച്ചു
ദോഹ. വിഷരഹിത പച്ചക്കറിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കിയ വനിതകളെ നടുമുറ്റം ആദരിച്ചു.നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ‘ഫാര്‍മറൈറ്റ്’ പരിപാടിയിലാണ് നടുമുറ്റത്തിന്റെ വിവിധ ഏരിയ പ്രവര്‍ത്തകരായ വനിതകളെ ആദരിച്ചത്.
ആദരിക്കല്‍ ചടങ്ങ് ഐ സി ബി എഫ് ട്രഷറര്‍ കുല്‍ദീപ് കൌര്‍ ഉദ്ഘാടനം ചെയ്തു. വീടുകളില്‍ വിഷരഹിത അടുക്കളത്തോട്ടമൊരുക്കുന്നവരെ അഭിനന്ദിച്ച അവര്‍ കുട്ടികളെ കൂടി ഇത്തരം മേഖലകളിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു. നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക ഗവേഷകയും ഷി ക്യു അവാര്‍ഡ് ജേതാവുമായ അങ്കിത റായ് ചോസ്‌കി മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സജ്‌ന കരുവാട്ടില്‍, നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രതിനിധി സ്മിത ജോയ് ,മലബാര്‍ അടുക്കള അഡ്മിന്‍ ഷഹാന ഇല്യാസ്,ഖത്തറിലെ അറിയപ്പെടുന്ന കര്‍ഷക നജ്മ നസീര്‍ കേച്ചേരി തുടങ്ങിയവര്‍ അതിഥികളായിരുന്നു.മെഹ്ദിയ മന്‍സൂര്‍ ഗാനം അവതരിപ്പിച്ചു.
നടുമുറ്റം വിവിധ ഏരിയ പ്രവര്‍ത്തകരായ സൗമ്യ,റഹീന സമദ്,ഹസ്‌ന ഹമീദ്,വാഹിദ നസീര്‍,ജൗഹറ ഷറഫ്,
ആയിഷ,മഅ്‌സൂമ,അസ്മ,റസിയ മന്‍സൂര്‍,ഖദീജാബി നൌഷാദ്,സഫിയ,സജ്‌ന
ഖാലിദ്,ഉമ്മുകുല്‍സു,വിപിന,റിനിഷ,മുഹ്‌സിന സല്‍മാന്‍,ഫരീദ സാദിഖ്,മുന്നി രാജ,ഫൌസിയ നിയാസ്,അര്‍ഫാന,മോന അലീമ,സുനീറ,സുമയ്യ തുടങ്ങിയവര്‍ അതിഥികളില്‍ നിന്ന് ആദരമേറ്റുവാങ്ങി.
നടുമുറ്റം ജനറല്‍ സെക്രട്ടറി മുഫീദ അഹദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ വാഹിദ നസീര്‍ നന്ദിയും പറഞ്ഞു. സന നസീം പരിപാടി നിയന്ത്രിച്ചു.നടുമുറ്റം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫാതിമ തസ്‌നീം,സകീന അബ്ദുല്ല,റുബീന മുഹമ്മദ് കുഞ്ഞി ,വാഹിദ സുബി കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ലത കൃഷ്ണ,നജ്‌ല നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.