Uncategorized

വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പിക്ക് കള്‍ച്ചര്‍ ഫോറം നിവേദനം

ദോഹ : വിമാന ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പിക്ക് കള്‍ച്ചര്‍ ഫോറം നേതാക്കള്‍ നിവേദനം നല്‍കി. അവധിക്കാലങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി വിമാന ചാര്‍ജ് നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ നിരക്ക് നിയന്ത്രിക്കാന്‍ പാര്‍ലിമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സാധാരണ വിമാന നിരക്കുകളില്‍ നിന്നും വിഭിന്നമായി വേനല്‍ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും 3 ഇരട്ടിയോളം ചാര്‍ജാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വരവിന്റെ തോതനുസരിച്ച് അതത് രാജ്യങ്ങളിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കള്‍ച്ചര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ. സി, ജനറല്‍ സെക്രട്ടറി താഹസീന്‍ അമീന്‍, ട്രഷറര്‍ എ ആര്‍. അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി അഹമ്മദ് ഷാഫി ഷാഫി, സംസ്ഥാന സമിതിംഗം ഷെരീഫ് തിരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അടൂര്‍ പ്രകാശിന് നിവേദനം കൈമാറിയത്.

Related Articles

Back to top button
error: Content is protected !!