Breaking NewsUncategorized

അല്‍ ഖോര്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ഐസിബിഎഫ്

ദോഹ. ഇന്നലെ രാത്രി ഖത്തറിലെ അല്‍ ഖോറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ഐസിബിഎഫ് .
ദാരുണമായ വാഹനാപകടത്തിന്റെ വിവരമറിഞ്ഞ ഉടനെ തന്നെ ഐസിബിഎഫ് പ്രസിഡണ്ട് സി.എ.ഷാനവാസ് ബാവയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് . ഖത്തറില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കൊക്കെ ഈദ് അവധിയാണെങ്കിലും താമസം കൂടാതെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിനുള്ള ശ്രമങ്ങളാണ് ഐസിബിഎഫ് നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ ഐസിബിഎഫ് സംഘം അല്‍ ഖോര്‍ മോര്‍ച്ചറിയിലെത്തി നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി. ഇന്നു വൈകുന്നേരത്തോടെ തന്നെ പോലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത ദിവസം തന്നെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കാനാകുമെന്നും ഐസിബിഎഫ് പ്രസിഡണ്ട് സി.എ.ഷാനവാസ് ബാവ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!