Breaking NewsUncategorized

റുമൈല ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് ജെറിയാട്രിക് ക്ലിനിക്കുകള്‍ താല്‍ക്കാലികമായി അല്‍ സദ്ദ് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും

ദോഹ: റുമൈല ഹോസ്പിറ്റലിലെ ഔട്ട്‌പേഷ്യന്റ് ജെറിയാട്രിക് ക്ലിനിക്കുകള്‍ താല്‍ക്കാലികമായി അല്‍ സദ്ദ് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും. ഈ മാറ്റം 2023 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെയായിരിക്കും.റുമൈല ഹോസ്പിറ്റലിലെ ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് നവീകരിക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണിത്.

ഈ കാലയളവിലുടനീളം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളുള്ള രോഗികളെ എസ്.എം.എസ് വഴി നേരിട്ട് മാറ്റങ്ങളെക്കുറിച്ച് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് ടീമായ നസ്മഅകിനെ 16060 എന്ന നമ്പറില്‍ വിളിക്കാം.

Related Articles

Back to top button
error: Content is protected !!