Breaking NewsUncategorized

ലോകത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഖത്തര്‍ . പ്രമുഖ അന്താരാഷ്ട്ര ഡ്രൈവേഴ്സ് എജ്യുക്കേഷന്‍ കമ്പനിയായ സുട്ടോബി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ‘ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള രാജ്യങ്ങളില്‍’ ആദ്യ അഞ്ച് പട്ടികയില്‍ ഖത്തര്‍ ഇടം നേടിയത്.

മെക്സിക്കോ, ലാത്വിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയാണ് ഡ്രൈവിംഗ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ആദ്യ 4 രാജ്യങ്ങള്‍. ഖത്തറിന് അഞ്ചാം സ്ഥാനമാണ്.

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള എളുപ്പം നിര്‍ണ്ണയിക്കാന്‍ ടെസ്റ്റിന്റെ ബുദ്ധിമുട്ട്, കുറഞ്ഞ ഡ്രൈവിംഗ് പ്രായം, ടെസ്റ്റിംഗ് ആവശ്യകതകള്‍ തുടങ്ങിയ ഘടകങ്ങള്‍ സുട്ടോബി പരിഗണിച്ചിട്ടുണ്ട്.

ലേണ്‍ ടു ഡ്രൈവ് സ്‌കോറില്‍ 10ല്‍ 9.48 പോയിന്റ് നേടിയാണ് മെക്സിക്കോ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. യുഎസ് (6.95), കാനഡ (6.93) , ലാത്വിയ (7.03), ഖത്തര്‍ (7.39), എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

ലോകത്ത് ഡ്രൈവിംഗ് പഠിക്കാന്‍ എളുപ്പമുള്ള പട്ടികയിലെ ആദ്യ 30 രാജ്യങ്ങളില്‍ ഒമാന്‍ 22-ാം സ്ഥാനത്താണ്.

അതേസമയം, വാഹനമോടിക്കാന്‍ ബുദ്ധിമുട്ടുള്ള നാലാമത്തെ രാജ്യമാണ് ബഹ്റൈന്‍ എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ക്രൊയേഷ്യ (1.96), ബ്രസീല്‍ (3.21), ഹംഗറി (3.59), ബഹ്റൈന്‍ (3.62), മോണ്ടിനെഗ്രോ (3.79) എന്നിവയാണ് ‘ഡ്രൈവ് പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍’ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഈ ലിസ്റ്റില്‍ കുവൈത്ത് ആറാം സ്ഥാനത്തും യുഎഇ 22-ാം സ്ഥാനത്തുമാണ്

Related Articles

Back to top button
error: Content is protected !!