Breaking NewsUncategorized

കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായി അപലപിച്ച് മുസ് ലിം വേള്‍ഡ് ലീഗ്

ദോഹ. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായി അപലപിച്ച് മുസ് ലിം വേള്‍ഡ് ലീഗ്.

എല്ലാ മതപരവും മാനുഷികവുമായ മാനദണ്ഡങ്ങളും തത്വങ്ങളും ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മൂല്യങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്യുന്ന ഹീനവും അസംബന്ധവുമായ നടപടിയാണിതെന്ന് പ്രസ്താവന അപലപിച്ചു.
വിദ്വേഷം ഉത്തേജിപ്പിക്കുകയും മതവികാരങ്ങള്‍ ഇളക്കിവിടുകയും ചെയ്യുന്ന, തീവ്രവാദികളുടെ അജണ്ടകളെ മാത്രം സേവിക്കുന്ന, അവരുടെ ദുഷിച്ച പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന ആചാരങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രസ്താവന പുതുക്കി.

രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നമ്മുടെ ലോകം പ്രതീക്ഷിക്കുന്ന ഈ സമയത്ത്, ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തും. ഇത്തരം നീചമായ നടപടികള്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!