Uncategorized

അഹ് ലന്‍ ദുബായ്/അഹ് ലന്‍ ഖത്തര്‍ കാമ്പയിനുമായി ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ്


സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഇന്ത്യന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായ ദുബൈയിലെയും ഖത്തറിലെയും ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ്; ഈ രാജ്യങ്ങളിലേക്ക് വരുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി ‘അഹ് ലന്‍ ദുബായ്/അഹ് ലന്‍ ഖത്തര്‍ എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിക്കുകയാണ്.

ആതിഥ്യ മര്യാദയ്ക്കും ഉപഭോക്തൃ സംതൃപ്തിക്കും പേരുകേട്ട ഇന്ത്യന്‍ കോഫി ഹൗസ്, ഭക്ഷണം പങ്കിടുന്നതാണ് ഒരാളെ സ്വാഗതം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് വിശ്വസിക്കുന്നു. ആതിഥ്യ മര്യാദയ്ക്കും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടിയുള്ള ഞങ്ങളുടെ ഈ പ്രതിബദ്ധത വിപുലീകരിക്കുന്നതിനാണ് ഊഷ്മളവും ഹൃദ്യവുമായ ‘
അഹ് ലന്‍ ദുബായ്/അഹ് ലന്‍ ഖത്തര്‍ ‘ എന്ന പേരില്‍ ഈ കാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ദുബായിലോ ഖത്തറിലോ എത്തുന്ന 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും ഈ കാമ്പയിനില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനു വേണ്ടി ലഭ്യമാക്കിയിരിക്കുന്ന https://ahlan.indiancoffeehouseonline.com/ എന്ന പ്രത്യേക ഓണ്‍ലൈന്‍ ലിങ്കില്‍ യാത്ര ചെയ്യുന്ന ആളുടെ മുഴുവന്‍ പേര്, ജനന തിയ്യതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ടിക്കറ്റ് പിഎന്‍ആര്‍ എന്നീ വിശദാംശങ്ങള്‍ നല്‍കി അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കുന്ന പക്ഷം, നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്തിയ ശേഷം; ഇരുപത്തിയഞ്ച് റിയാല്‍ മൂല്യമുള്ള സൗജന്യ ഫുഡ് വൗച്ചര്‍ ഇ-മെയില്‍ ആയി അപേക്ഷകന് ലഭിക്കും.

രാജ്യത്ത് എത്തിയ തീയതി മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ കോഫീ ഹൗസ് റസ്റ്റോറന്റില്‍ വന്ന് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി ഈ സൗജന്യ ഫുഡ് വൗച്ചര്‍ ഉപയോഗിക്കാവുന്നതാണ്. ലഭ്യതയ്ക്ക് വിധേയമായി, ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഏത് ഭക്ഷണ സാധനം ഓര്‍ഡര്‍ ചെയ്യുന്നതിനും ഈ വൗച്ചര്‍ ഉപയോഗിക്കാം. വാരാന്ത്യങ്ങളിലെ കൂടിയ തിരക്ക് പരിഗണിച്ച്, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ ഈ സൗജന്യം ലഭ്യമായിരിക്കുന്നതല്ല. ഓര്‍ഡര്‍ തുക, വൗച്ചറിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍, അധികമായി വരുന്ന തുക അഡീഷണലായി നല്‍കേണ്ടി വരും. ഒരു വൗച്ചര്‍ ഒരൊറ്റ തവണ തന്നെ പൂര്‍ണ്ണമായും വിനിയോഗിക്കണം, ഹോം ഡെലിവറികള്‍ക്കോ ടേക്ക് എവേകള്‍ക്കോ ഈ വൗച്ചര്‍ ഉപയോഗിക്കാവുന്നതുമല്ല.

സൗജന്യ ഫുഡ് വൗച്ചര്‍ കൈമാറ്റം ചെയ്യാനാകാത്തതും പണമായി റിഡീം ചെയ്യാന്‍ കഴിയാത്തതുമാണ്. ഇത് സ്വീകര്‍ത്താവിന്റെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. ഓരോ സന്ദര്‍ശനത്തിനും ഓരോ യാത്രക്കാരനും ഒരു വൗച്ചര്‍ എന്ന പരിധിയുമുണ്ട്.

2023 ഓഗസ്റ്റ് 31 വരെയാണ് ഈ കാമ്പെയിന്റെ കാലാവധി. ഇന്ത്യന്‍ കോഫീ ഹൗസ് റസ്റ്റോറന്റിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും വെബ് സൈറ്റിലും അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമായിരിക്കും.

വിസിറ്റേഴ്‌സ് എന്നോ, റസിഡന്റ് എന്നോ വ്യത്യാസമില്ലാതെ ഖത്തര്‍/ദുബായ് എന്നിവിടങ്ങളിലേക്ക് വരുന്ന മുഴുവന്‍ പേര്‍ക്കും, അവര്‍ രാജ്യത്ത് എത്തി പത്തു ദിവസങ്ങള്‍ക്കകം ഈ ആനുകൂല്യം ലഭ്യമായിരിക്കും.

‘അഹ്ലന്‍ ദുബായ്/അഹ്ലന്‍ ഖത്തര്‍’ കാമ്പെയ്നില്‍ ഞങ്ങളോടൊപ്പം ചേരാനും അവിസ്മരണീയമായ രുചികൂട്ട് ഒരുമിച്ച് സൃഷ്ടിക്കാനും ഞങ്ങള്‍ എല്ലാ യാത്രക്കാരെയും ക്ഷണിക്കുന്നതായി റസ്‌റ്റോറന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അല്‍ക്ക മീര സണ്ണി, കോര്‍പ്പറേറ്റ് സ്ട്രാറ്റജിക് ഓഫീസര്‍, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ അനീഷ് , ഓപ്പറേഷന്‍ മാനേജര്‍ നാരായണന്‍, എക്സിക്യുട്ടീവ് ഷെഫ് ഹുസൈന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Related Articles

Back to top button
error: Content is protected !!