Breaking NewsUncategorized
ജൂണ്‍ മാസം ഖത്തറില്‍ വിവാഹം കൂടുകയും വിവാഹ മോചനം കുറയുകയും ചെയ്തതായി റിപ്പോര്‍ട്ട്

ദോഹ. ജൂണ്‍ മാസം ഖത്തറില്‍ വിവാഹം കൂടുകയും വിവാഹ മോചനം കുറയുകയും ചെയ്തതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജൂണ്‍ മാസം മൊത്തം വിവാഹ കരാറുകളില്‍ 19.8% പ്രതിമാസ വര്‍ദ്ധനവും മൊത്തം വിവാഹമോചനങ്ങളില്‍ 17% പ്രതിമാസ കുറവും രേഖപ്പെടുത്തി. ജൂണ്‍ മാസത്തെ ആകെ വിവാഹ കരാറുകളുടെ എണ്ണം 394 ഉം ആകെ വിവാഹമോചനങ്ങളുടെ എണ്ണം 132 ഉം ആയിരുന്നു