Uncategorized

യാത്രാ സൗകര്യങ്ങള്‍ ഒറ്റ ക്ലിക്ക് അകലത്തൊരുക്കി mytrips.travel

ദോഹ: യാത്രാ ആവശ്യങ്ങള്‍ക്കെല്ലാം വിരല്‍ തുമ്പില്‍ പരിഹാരവുമായി mytrips.travel. ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മികച്ച സേവനം ഒരുക്കുന്ന mytrips.travel ഖത്തറിലെ അല്‍ ജാബര്‍ ഗ്രൂപ്പും കുവൈറ്റിലെ അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്.

ഖത്തറിലുള്ളവരുടെ വൈവിധ്യമാര്‍ന്ന യാത്രാ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനാണ് mytrips.travel രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഖത്തറിലെ തങ്ങളുടെ മൂല്യവത്തായ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസൃതമായി വേഗമേറിയതും കാര്യക്ഷമവുമായ യാത്രാ സേവനങ്ങള്‍ നല്‍കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. മാത്രമല്ല യാത്രാ ക്രമീകരണങ്ങള്‍ നടത്തിയതിന് ശേഷവും തടസ്സരഹിതമായ അനുഭവം ഉറപ്പാക്കി അസാധാരണ പിന്തുണയാണ് mytrips.travel വാഗ്ദാനം ചെയ്യുന്നത്. യാത്രാ മാറ്റങ്ങള്‍, റദ്ദാക്കലുകള്‍, റീഫണ്ടുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന സേവനങ്ങള്‍ നിര്‍വഹിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.

ഖത്തറിലെ ജനങ്ങള്‍ക്ക് വേണ്ടി ഖത്തറിലെ ജനങ്ങളെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് mytrips.travel. ഖത്തറിലെ താമസക്കാരുടേയും പൗരന്മാരുടെയും അതുല്യമായ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് നല്‍കുന്നത്. യൂറോപ്പിലെ അത്ഭുതങ്ങള്‍ നേരില്‍ കാണാന്‍ യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്കും ബാലിയുടെ ചരിത്രപരമായ സ്ഥലങ്ങളിലേക്കുള്ള റൊമാന്റിക് വഴി തേടുകയാണെങ്കിലും ജപ്പാനിലെ വിശുദ്ധ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടനമായാലും ഗള്‍ഫിലെ സാംസ്‌കാരിക ആഘോഷങ്ങളില്‍ മുഴുകാന്‍ വേണ്ടിയാണെങ്കിലും യു എസ് എയില്‍ കായിക വിനോദങ്ങള്‍ തേടുന്നവരാണെങ്കിലും തായ്‌ലന്റിലോ ഇന്ത്യയിലോ വെല്‍നസ് റിട്രീറ്റ് ആഗ്രഹിക്കുന്നവരാണെങ്കിലും

mytrips.travel ആണ് എല്ലാ യാത്രാ ആവശ്യങ്ങള്‍ക്കുമുള്ള പരിഹാരം.

mytrips.travel ഫ്‌ളൈറ്റ് ടിക്കറ്റുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിസകള്‍, ഇന്‍ഷുറന്‍സ്, യാത്രക്കാരുടെ ആഗ്രഹങ്ങളും മുന്‍ഗണനകളും നിറവേറ്റുന്ന അവിശ്വസനീയമായ പാക്കേജുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 450-ലധികം എയര്‍ലൈനുകളിലേക്കും 100-ലധികം പാക്കേജുകളിലേക്കും പ്രവേശനമുള്ള mytrips.travel യാത്രാ പ്രേമികള്‍ക്ക് അനുയോജ്യമായ യാത്രാ അനുഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രാ പദ്ധതികള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് തങ്ങള്‍ മനസ്സിലാക്കുന്നതിനാലാണ് ആവശ്യമുള്ളപ്പോഴെല്ലാം യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറപ്പാക്കാന്‍ mytrips.travel മുഴുവന്‍ സമയ സേവനം ഉറപ്പാക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറത്തേക്ക് പോകുന്നതിലാണ് തങ്ങള്‍ അഭിമാനിക്കുന്നതെന്നും ാ്യൃേശു.െൃേമ്‌ലഹ അധികൃതര്‍ പറഞ്ഞു.

അല്‍ ജാബര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബര്‍, അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ രവി വാര്യര്‍, അല്‍ റാഷിദ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സിഎഫ്ഒ പ്രദീപ് മേനോന്‍, അല്‍ ജാബര്‍ ഗ്രൂപ്പ് ഡയറക്ടറും സെഞ്ച്വറി ഹോട്ടല്‍സ് സാലാഹ് ഖതീബ് ക്ലസ്റ്റര്‍ ജനററുമായ അഹമ്മദ് ജാബര്‍, അല്‍ ജാബര്‍ ട്രാവല്‍സ് ആന്റ് ടൂര്‍സ് ജനറല്‍ മാനേജര്‍ ദിലീപ് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!