Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നമ്മുടെ അടുക്കളത്തോട്ടം ദോഹ കേരള കൃഷി മന്ത്രി പി. പ്രസാദിന് സ്വീകരണം നല്‍കി

ദോഹ. ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏക കാര്‍ഷിക സംഘടനയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ കേരള കൃഷി മന്ത്രി പി. പ്രസാദിന് സ്വീകരണം നല്‍കി. സെയ്ത്തൂന്‍ റസ്റ്റോറന്റില്‍ വച്ച് നടന്ന സ്വീകരണ യോഗത്തില്‍ നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗത പ്രസംഗം നടത്തി. നമ്മുടെ അടുക്കളത്തോട്ടം ദോഹ സ്ഥാപക അംഗമായ അംബര പവിത്രന്‍ കൃഷി മന്ത്രിക്ക് മൊമെന്റോ കൈമാറി. തുടര്‍ന്ന് മന്ത്രി നടത്തിയ പ്രസംഗത്തില്‍ നമമുടെ നിത്യ ജീവിതത്തില്‍ അടുക്കളയുടെ പ്രാധാന്യത്തെ കുറിച്ച് പരാമര്‍ശിച്ചു. ഈ മരുഭൂമിയിലും വിഷരഹിത പച്ചക്കറികള്‍ അനായാസം വിളയിച്ചെടുക്കുന്ന അടുക്കളതോട്ടത്തിന്റെ പ്രയത്‌നത്തെ അനുമോദിച്ചു. ഈ വേളയില്‍ മന്ത്രി പി. പ്രസാദ് നമമുടെ അടുക്കളത്തോട്ടം ദോഹ സംഘടിപ്പിക്കുന്ന യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ 3 ന്റെ പോസ്റ്റര്‍ ഔദ്യോ ഗികമായി അനാച്ഛാദനം ചെയ്തു

Related Articles

Back to top button