Uncategorized

എട്ടാം ഖത്തര്‍ മലയാളി സമ്മേളനം: ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നു

ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ മുന്നോടിയായി മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ‘ബോധനീയ -23’ എന്ന ശീര്‍ഷകത്തില്‍ വിവിധ വിഷയങ്ങളില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ -21 ശനിയാഴ്ച ഐ ഐ സി സി കാഞ്ചാനി ഹാളില്‍ വെച്ച് നടക്കുന്ന സെമിനാര്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്യും , മുഖ്യാഥിതിയായി ഇന്ത്യന്‍ എംബസി പ്രതിനിധി സി. രാജഗോപാല്‍ പങ്കെടുക്കും.

പരിപാടിയില്‍ ‘സ്തനാര്‍ബുദം അറിയേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍ ദേവി കൃഷ്ണ , നഴ്‌സ് സ്പഷ്യലിസ്റ്റ്മാരായ മിസ് റൂബിരാജ് , മിസ് നീതു ജോസഫ് എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്ന്
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സിനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് മുഹമ്മദ് അസ്ലം ‘ആരോഗ്യം കരുത്തോടെ, കരുതലോടെ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കും. പിന്നീട് ‘കരുതലോടെ കൗമാരം’ എന്ന വിഷയത്തില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ സൈക്യാട്രിസ്റ്റ് ഡോ. ടിഷ റേച്ചല്‍ ജേക്കബും സദസുമായി സംവദിക്കും.

Related Articles

Back to top button
error: Content is protected !!