Uncategorized

ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 5,700 യാത്രക്കാരെ സ്വീകരിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 5,700 യാത്രക്കാരെ സ്വീകരിക്കുമെന്ന് ം
എയര്‍പോര്‍ട്ടുകളിലെ അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചേഴ്സ് സീനിയര്‍ മാനേജര്‍ സാലിഹ് അല്‍-നിസ്ഫ് അഭിപ്രായപ്പെട്ടു.
അല്‍-കാസ് ചാനലിലെ അല്‍-മജ്ലിസ് പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറില്‍ 3,700 യാത്രക്കാരെ സ്വീകരിക്കുമെന്ന് അല്‍-നിസ്ഫ് സ്ഥിരീകരിച്ചു, യാത്രക്കാരുടെ വരവിനുശേഷം ബന്ധുക്കളും സുഹൃത്തുക്കളും വഴിയുള്ള ഗതാഗതത്തിന് പുറമേ ബസുകള്‍, മെട്രോ, ടാക്സികള്‍ – ഊബര്‍, കരീം തുടങ്ങിയ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാണ്.

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറില്‍ 2,000 യാത്രക്കാരെ സ്വീകരിക്കും. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷട്ടില്‍ ബസുകള്‍ക്ക് പുറമെ ബസുകളും ടാക്‌സി സര്‍വീസുകളും ഉണ്ടായിരിക്കുമെന്നും യാത്രക്കാരെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഐഎയില്‍ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ക്കായി കാല്‍നട പാതയും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!