രുചി പെരുമയുമായി സേവറി സീഷെല്‍ റെസ്റ്റോറന്റ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു
സുബൈര്‍ പന്തീരങ്കാവ്
ദോഹ: ഇന്ത്യയിലും യു എ ഇയിലുമായി പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലിന്റെ 24-ാമത്തേയും ഖത്തറിലെ ആദ്യത്തേയും ഔട്ട്‌ലെറ്റ് മുന്‍തസയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മുഹമ്മദ് അഹമ്മദ് ഖഷ് അല്‍ മന്‍സൂരി ഔട്ട്‌ലെറ്റിന്റെ ഉദ്ഘാനം നിര്‍വഹിച്ചു. അകാസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മാഈല്‍ അല്‍ബറാമി മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ചെയര്‍മാന്‍ കുഞ്ഞിമൂസ, മുഹമ്മദ് ഷെബിന്‍ വൈസ് ചെയര്‍മാന്‍,കോര്‍പറേറ്റ് മാനേജര്‍ സീഷാന്‍, ജനറല്‍ മാനേജര്‍ കെ എന്‍ സാബിത്ത്, മാനേജര്‍ മുഹമ്മദ് ഷാഹുല്‍, എക്‌സിക്യൂട്ടീവ് ഷെഫ് രാജന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
ഖത്തറില്‍ സേവറി സീഷെല്‍ റെസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്ക് പുതിയ രുചികൂട്ട് പകരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അല്‍ മുന്‍തസയിലെ സ്ട്രീറ്റ് 850ല്‍ സോണ്‍ 24 ബില്‍ഡിംഗ് 11ലാണ് സേവറി സീഷെല്‍ പ്രവര്‍ത്തിക്കുന്നത്.
2002ലാണ് സേവറി സീഷെല്ലിന് തുടക്കമായത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലില്‍ വിശാലമായ ഡൈനിംഗ് ഹാളാണ് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ഖത്തറില്‍ മുന്‍തസയിലേത് ഉള്‍പ്പെടെ 24 ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. ബംഗളൂരു, ചെന്നൈ, മംഗലാപുരം, ആര്‍ക്കോട്, അംബുര്‍, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.