Uncategorized
മലയാളി സമ്മേളനം: പെയിന്റിംഗ്, ഡ്രോയിംഗ് മല്‍സരങ്ങള്‍ വെള്ളിയാഴ്ച

ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നവംബര്‍ പതിനേഴിന് ആസ്പയര്‍ സോണ്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ച് നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങള്‍ നവംബര്‍ പത്താം തിയ്യതി വൈകുന്നേരം മൂന്ന് മണി മുതല്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടക്കും.
ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥിളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് മത്സരം നടക്കുന്നതെന്നും വിജയികള്‍ക്ക് മലയാളി സമ്മേളന വേദിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും മലയാളി സമ്മേളനം ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി വിഭാഗം അറിയിച്ചു.