Uncategorized

യാത്രയയപ്പ് നല്‍കി

ദോഹ : 43 വര്‍ഷത്തെ പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ താക്കൂറിനു ഖത്തറിലെ ഹിലാല്‍ നുഐജ ഭാഗത്തു സ്വദേശി വീടുകളിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഹിലാല്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ യാത്രയപ്പ് നല്‍കി.

ഹിലാല്‍ നുഐജ ഭാഗത്ത് സ്വദേശി യുടെ വീട്ടില്‍ 43 വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിയിരുന്നു മുഹമ്മദ് ഇഖ്ബാല്‍. ഒ.പി മൊയ്ദീന്‍, മൊയ്ദീന്‍ ചുണ്ടമ്പറ്റ സംസാരിച്ചു.

കൂട്ടായ്മ ക്ക് വേണ്ടി ഒ.പി മൊയ്ദീന്‍ ഷാള്‍ അണിയിച്ചും ഷംസുദീന്‍ മെമെന്റോ നല്‍കിയും ആദരിച്ചു.
കൂട്ടായ്മയുടെ സ്‌നേഹ സമ്മാനം ഫൈസല്‍ തൊഴിയൂര്‍ നല്‍കി.
സിദ്ധീഖ് മുസ്ലിയാര്‍ ചൂരക്കോട് പ്രാര്‍ത്ഥന നിര്‍ഹിച്ചു.
അന്‍വര്‍, നൗഫല്‍, ഷെജീര്‍, അലി, റഫീഖ്, മനാഫ്, റഹൂഫ്, മുസ്തഫ,നബീല്‍,റഹൂഫ് മുംബൈ, ഖാദര്‍ മുംബൈ,ഹക്കീം എന്നിവര്‍ സംബന്ധിച്ചു. ഷംസുദീന്‍ കുലുക്കല്ലൂര്‍ സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!