Uncategorized

ഖത്തറില്‍ പ്രാദേശിക കന്നുകാലികള്‍ക്ക് മാത്രമായ ചന്തകള്‍ ഉടന്‍

ദോഹ: പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന കന്നുകാലികളെ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്നതിനുള്ള ചന്തകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കന്നുകാലി കാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍ സിയാറ വെളിപ്പെടുത്തി.

1.3 ദശലക്ഷത്തിലധികം കന്നുകാലികളുള്ള ഖത്തറിന്റെ കന്നുകാലി മേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കന്നുകാലി കാര്യ വകുപ്പ് നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെറ്ററിനറി ലബോറട്ടറികളില്‍ ഐഎസ്ഒ 17025 സ്റ്റാന്‍ഡേര്‍ഡ് നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനും പിന്തുണയ്ക്കുന്നതിനായി ഐവറ്റ് നെറ്റ് ഉപയോഗിക്കുന്നത് ഒരു പ്രാദേശിക പരിശീലന കോഴ്‌സിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോഹയിലെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് അഞ്ച് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!