Breaking NewsUncategorized

ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ പുട്ട് ഫെസ്റ്റ് ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. പട്ടുപോലൊരു പുട്ട്, ആവിയന്ത്രത്തില്‍ നിന്നൊരു പുട്ട്. നാടന്‍ രുചിക്കൂട്ടൊരുക്കി ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ പുട്ട് ഫെസ്റ്റാരംഭിച്ചു. മലയാളികളുടെ ഗൃഗാതുരമായ ഓര്‍മകളുണര്‍ത്തുന്ന വിവിധ തരം പുട്ടുകളാണ് ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ആറുവരെയാണ് പുട്ട് ഫെസ്റ്റിവെല്‍. രാവിലെ 7 മുതല്‍ 10 വരെയും, വൈകീട്ട് 5 മുതല്‍ 11 വരെയുമാണ് പുട്ട് വിഭവങ്ങള്‍ ലഭ്യമാവുക.

ആവി യന്ത്രത്തിന്റെ കണ്ടുപിടുത്തം ലോകത്തെ മാറ്റിമറിച്ചെങ്കില്‍ മലയാളിക്ക് അതിനും മുന്‍പേ ആവിയില്‍ പാകപ്പെടുത്തിയ പുട്ടിനോട് അത്രമേല്‍ പ്രിയമുണ്ടായിരുന്നു. തമിഴ്‌നാട്ടിലാണ് പുട്ടിന്റെ ഉദയമെങ്കിലും പുട്ട് മലയാളി സ്വന്തമാക്കിയത് തങ്ങളുടെ ഇഷ്ടഭക്ഷണത്തോടൊപ്പം ചേര്‍ത്തുവെച്ചാണ്.

കാലാനുസൃതമായി പുട്ടില്‍ വൈവിധ്യങ്ങള്‍ ഏറെ ഉണ്ടായെങ്കിലും നാടന്‍ പുട്ടിന്റെ രുചി പകരം വെക്കാനില്ലാത്തത് തന്നെയാണ്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് തയാറാക്കിയാലും, പുറകില്‍ നിന്നുള്ള കുത്തേറ്റാണ് ഓരോ പുട്ടും പുറത്തുവരുന്നതെന്ന ട്രോളിലുണ്ട് മലയാളിക്ക് പുട്ടിനോടുള്ള സ്‌നേഹവും ഇഷ്ടവും.

അരിപ്പൊടി നനച്ച് ഉപ്പ് ചേര്‍ത്ത് കുഴച്ച് ആവിയില്‍ പുഴുങ്ങിയാണ് പുട്ട് രൂപപ്പെടുത്തുന്നത്. കടലു കടന്നെത്തിയ മലയാളിക്ക് നാടന്‍ രുചിക്കൂട്ട് സമ്മാനിക്കുന്നതാണ് ഓറിയന്റലിന്റെ പുട്ട് ഫെസ്റ്റിവല്‍. ഓറിയന്റല്‍ റെസ്റ്റോറന്റില്‍ പുട്ടിന്റെ രുചി വൈവിധ്യങ്ങളാസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായാണ് പുട്ട് തയാറാക്കുന്നത്. അതുകൊണ്ട് തന്നെ ഫ്രഷായി പുട്ട് കഴിക്കാനാകുമെന്നും, പുട്ടിന്റെ രുചി കൂട്ടാന്‍ ഇത് സഹായകരമാകുന്നും ഓറിയന്റലിലെ ഷെഫ് പറയുന്നു. അരിപുട്ട്, ഗോതമ്പ് പുട്ട്, ചെമ്പാ പുട്ട്, റാഗി പുട്ട് സാധാരണമായി മെനുവിലുള്‍പ്പെടുത്തിയ പുട്ടിന് പുറമെ ചെമീന്‍, ബീഫ്, ചിക്കന്‍,എഗ്ഗ്, പാലക്, പനീര്‍, പഴം, ഓട്ട്‌സ് തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പുട്ടുകളുടെ വൈവിധ്യംകൊണ്ട് വിസ്മയിപ്പിക്കുയാണ് ഓറിയന്റല്‍. പുട്ടിനൊപ്പം സ്‌പെഷ്യല്‍ കട്ടന്‍ ചായയും, പപ്പടവും ഉറപ്പ്. ചെറുപയര്‍ കറി, കടലക്കറി, ഗ്രീന്‍പീസ് കറി, എഗ്ഗ് റോസ്റ്റ്, ബീഫ് കറി, ചിക്കന്‍ കറി, മട്ടന്‍ കറി തുടങ്ങി കസ്റ്റമേഴ്‌സിന് പുട്ടിനൊടൊപ്പം കഴിക്കാനാഗ്രഹിക്കുന്ന കറികളുടെ കോമ്പോയും ഫെസ്റ്റിവെലില്‍ ഒരുക്കിയിട്ടുണ്ട്.

പട്ടുപോലുള്ള പുട്ടിനെ പാട്ടും പാടി കഷ്ട പാടില്ലാതെ ക്വാളിറ്റിയോടെ കഴിക്കണമെങ്കില്‍ ഓറിയന്റലിലെക്ക് വരാം.

Related Articles

Back to top button
error: Content is protected !!