Uncategorized

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ കോവിഡ് കാല വീട്ടു പരിചരണം എന്ന വിഷയത്തില്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു

ദോഹ : ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ – കോവിഡ് കാല വീട്ടു പരിചരണം എന്ന വിഷയത്തില്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ‘ആസാദി അമൃത മഹോത്സവവുമായി’ ബന്ധപ്പെട്ട് ഐ.സി.ബി.എഫും നിയാര്‍ക്ക് ഖത്തര്‍ ചാപറ്ററും സംയുക്തമായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

പൊതുജനാരോഗ്യ വിദഗ്ദ്ധയായ ഡോ. അല്‍പ്ന മിത്തല്‍ മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ നിയാര്‍ക്കിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. സൗമ്യ (MBBS, MD – PMR, DNB – PMR) മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

ജൂലൈ 9ന് വെള്ളിയാഴ്ച വൈകു. 5 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുക.  പരിപാടിയില്‍ 421 925 2809 എന്ന മീറ്റിംഗ് ഐഡിയും NIARCQATAR എന്ന പാസ്‌വേഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ.സി.ബിഎഫുമായി അഫിലിയേഷനുള്ള നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി & റിസര്‍ച്ച് സെന്റര്‍ (നിയാര്‍ക്ക്) ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തര്‍ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. കുട്ടികളില്‍ കാണപ്പെടുന്ന വൈകല്യങ്ങള്‍ വ്യത്യസ്ഥങ്ങളായ പരിശോധനകളിലൂടെ കണ്ടെത്തി നൂതനമായ തെറാപ്പികളിലൂടെ മാറ്റിയെടുക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇത്തരം കുട്ടികളെ എത്തിക്കുവാനും കഴിയുന്നു എന്നതാണ് നിയാര്‍ക്കിന്റെ പ്രത്യേകത.

Related Articles

Back to top button
error: Content is protected !!