
Breaking News
ടോക്കിയോ 2020 ഒളിംപിക്സിലെ ഖത്തര്‍ താരങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള കാമ്പയിനുമായി ഖത്തര്‍ ഒളിംപിക് കമ്മറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ടോക്കിയോ 2020 ഒളിമ്പിക്സ് ഗെയിംസില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഖത്തര്‍ താരങ്ങളെ പിന്തുണയ്ക്കുന്നപ്രമോഷണല്‍ കാമ്പയിന്‍ ഖത്തര്‍ ഒളിംപിക് കമ്മറ്റി ആരംഭിച്ചു. ഞങ്ങള്‍ ടീം ഖത്തര്‍” എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പയിന്‍.
ടോക്കിയോ 2020 ഒളിമ്പിക്സില്‍ ഏഴ് കായിക ഇനങ്ങളിലായി 15 കായികതാരങ്ങള്‍ അഭിമാനത്തോടെ ഖത്തറിനെ പ്രതിനിധീകരിക്കും. ടീം ഖത്തര്‍ ആറ് ട്രാക്ക്, ഫീല്‍ഡ് വിഭാഗങ്ങളില്‍ പങ്കെടുക്കും. രണ്ട് വനിതാ അത്‌ലറ്റുകള്‍ റോയിംഗിലും അത്‌ലറ്റിക്സിലും പങ്കെടുക്കും.