ഖത്തര്‍ പ്രവാസികളില്‍ നിന്ന് മാപ്പിളപ്പാട്ട് മേഖലയിലേ മികച്ച സംഭാവനകള്‍ക്ക് ഖത്തര്‍ മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ പീര്‍ മുഹമ്മദ് പ്രഥമ പുരസ്‌കാരം അന്‍ഷാദ് തൃശൂരിന്
ദോഹ. നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും തന്റെ മാസ്മരിക ശബ്ദത്തിലൂടെ നിരവധി ഗാനങ്ങള്‍ ആലപിക്കുകയും
അതില്‍ പലതും ജനഹൃദയങ്ങളില്‍ ഇടം പിടിക്കുകയും ചെയ്ത സംഗീത സംവിധായകനും ഗായകനുമായ അന്‍ഷാദ് തൃശൂരിന് ഖത്തര്‍ മാപ്പിള കലാ അക്കാദമി ഏര്‍പ്പെടു ത്തിയ പീര്‍ മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌കാരം നല്‍കി
ആദരിച്ചു.
മക്കത്തെ ചന്ദ്രിക, സമ്മിലൂനി, ഖദീജാ എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് അന്‍ഷാദ് ശ്രദ്ധേയനായത്.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടുകയും നിരവധി പുതിയ ഗായകന്മാര്‍ക്ക് അവസരം നല്‍കുകയും ചെയ്തു കൊണ്ടിരിക്കുന്ന യുവ കലാകാരനാണ് അന്‍ ഷാദ്.
ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് എം.ഡി ഡോ.വിവി ഹംസ, ലോക കേരളസഭ മെമ്പറും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,
പീര്‍ മുഹമ്മദിന്റെ മകന്‍ സമീര്‍ അഹമ്മദ്, ഗായകനും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്
സാമൂഹിക സാംസകാരിക പ്രവര്‍ത്തകരായ പി.എം. അബ്ദുല്‍ റസാഖ് ഷിഹാബ് വലിയകത്ത് , ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് , അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, ട്രഷറര്‍ ബഷീര്‍ വട്ടേക്കാട് എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റ്മായ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ അക്കാദമിയുടെ പാട്ടുകാരായ റഫീക്ക് വാടാനപ്പള്ളി , ഹനീസ് ഗുരുവായൂര്‍, ഹിബ , ഷംന സലിം, അജ്മല്‍റോഷന്‍, സിദ്ധിക്ക് ചെറുവല്ലൂര്‍ ,ഫൈസല്‍ വാടാനപ്പള്ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു