Uncategorized

ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറാന്‍ വിദ്യാര്‍ത്ഥി തലമുറ തയ്യാറാവണം: ടീന്‍സ്‌പേസ്

ദോഹ : തലമുറകളായി നമുക്ക് പകര്‍ന്ന് കിട്ടിയ ഉന്നതമായ ധാര്‍മ്മിക ബോധം വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പകര്‍ത്തി സമൂഹത്തിന് മാതൃകയാവാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണമെന്ന് കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ടീന്‍സ്‌പേസ് വിദ്യാര്‍ത്ഥി സംഗമം പ്രഖ്യാപിച്ചു.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മതബോധവും ധൈഷണിക മൂല്യങ്ങളും പകര്‍ന്ന് നല്‍കുക, പുതിയ ഉപരിപഠന മേഖലകളും സാധ്യതകളും പരിചയപ്പെടുത്തുക, മൊബൈല്‍ ഫോണിനോടുള്ള ഗുണപരമല്ലാത്ത അമിതാസക്തി, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധ വല്‍ക്കരണം നടത്തുക, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊതുവില്‍ കണ്ട് വരുന്ന ആത്മഹത്യാ പ്രവണത, വിരസത, ലഹരി ഉപയോഗത്തിലേക്കുള്ള പ്രവണത, ജനാധിപത്യ – രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് വളരുന്ന അപകര്‍ഷത തുടങ്ങിയ പ്രശ്‌നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക, ആരോഗ്യ സംരക്ഷണ രംഗത്ത് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരുടെ കഴിവുകളും മികവുകളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച സംഗമത്തില്‍ അധ്യാപകനും, കൗണ്‍സിലറുമായ മുനവ്വര്‍ സ്വലാഹി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

ഡോ.അബൂബക്കര്‍ (ഖത്തര്‍ യൂനിവേഴ്‌സിറ്റി) , ഫിറോസ് പി.ടി എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് സെഷനിലും, ഡോ: സബീന അബ്ദുല്‍ സത്താര്‍ ആരോഗ്യ സെഷനിലും സംബന്ധിച്ചു. സജീര്‍, ഡോ: അബ്ദുല്ല, ഹാഷിര്‍ എന്നിവര്‍ ഫിസിക്കല്‍ ട്രെയിനിംഗ് സെഷന് നേതൃത്വം നല്‍കി.
വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച നല്‍കിയ പാനല്‍ ഡിസ്‌കഷന്‍,രക്ഷിതാക്കള്‍ക്കായുള്ള പാരന്റിംഗ് സെഷന്‍, കുട്ടികള്‍ക്കായുള്ള ലിറ്റില്‍ കിഗ്ഡം തുടങ്ങിയ വിവിധ സെഷനുകളില്‍ ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി, കണ്‍വീനര്‍ മുഹമ്മദ് അസ്ലം കാളികാവ്, സ്വലാഹുദ്ധീന്‍ സ്വലാഹി, കെ.ടി. ഫൈസല്‍ സലഫി, മുര്‍ഷിദ് സുല്ലമി മങ്കട തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

Related Articles

Back to top button
error: Content is protected !!