Uncategorized
ഇന്ത്യയില്‍ നിന്നും ബൈക്കില്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്ന സാഹസിക യാത്രികര്‍ ദോഹയില്‍
ദോഹ. ഇന്ത്യയില്‍ നിന്നും ബൈക്കില്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്ന സാഹസിക യാത്രികര്‍ ദോഹയിലെത്തി. ദീപക് ഗുപ്ത, അംഗിത് ലാമ്പെ എന്നീ സാഹസികരാണ് നാല് മാസത്തിനകം ഇരുപത്തയ്യായിരം കിലോമീറ്ററുകളോളം ബൈക്കില്‍ സഞ്ചരിച്ച് ദോഹയിലെത്തിയത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെത്തിയ സാഹസിക ബൈക്ക് യാത്രികര്‍ക്ക് ഇന്റര്‍നാഷണല്‍ മലയാളി എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങരയും അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖും ആശംസകള്‍ നേര്‍ന്നു.