Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഓഫറുകളുടെ പെരുമഴയുമായി മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഓഫറുകളുടെ പെരുമഴയുമായി മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌പോണ്‍സര്‍ ശൈഖ് നാദിര്‍ ബിന്‍ അഹ് മദ് ഖലീഫ, ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി .

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ് ഠന്‍ , ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, കെ.ബി.എഫ്. പ്രസിഡണ്ട് അജി കുര്യാക്കോസസ് , ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് മുശൈരിബില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഫുഡ് ഐറ്റങ്ങളിലും നോണ്‍ ഫുഡ് ഐറ്റങ്ങളിലുമുള്ള അത്യാകര്‍ഷകമായ വിലക്കുറവിനും ഉദ്ഘാടന ഓഫറുകള്‍ക്കും പുറമേ ഓരോ 50 റിയാലിനുള്ള പര്‍ച്ചേസിനും ലഭിക്കുന്ന ലക്കി കൂപ്പണുകളിലൂടെ കാര്‍ സമ്മാനമായി നേടാനുള്ള അവസരവും പ്രഖ്യാപിച്ചാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. 15000സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, പ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്‍പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും അദ്യത്തെ 3 ദിവസം ഓരോ എല്ലാ പര്‍ചേസിസും കേഷ് ഡിസ്‌കൗണ്ടുകളും എല്ലാ വിഭാഗത്തിലും സ്പഷ്യല്‍ വിലയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button