ഖിഫ് ഫൈനല്‍ നാളെ അല്‍ അഹ് ലി സ്റ്റേഡിയത്തില്‍
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ് )സംഘടിപ്പിക്കുന്ന സിറ്റി എക്‌സ്‌ചേഞ്ച് – ഈസി റെമിറ്റ് അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ മത്സരം നാളെ ( ഡിസംബര്‍ 15 വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് അല്‍ അഹ് ലി സ്റ്റേഡിയത്തില്‍ നടക്കും.
തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും ഫ്രണ്ട്‌സ് ഓഫ് കോഴിക്കോടും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കെഎംസിസി മലപ്പുറത്തെ തോല്‍പ്പിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് കോഴിക്കോടും , കെഎംസിസി പാലക്കാടിന്റെ പരാജയപ്പെടുത്തി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയും ഫൈനലില്‍ പ്രവേശിച്ചത് .
സമാപന മത്സരത്തില്‍ വിവിധ കല സാംസ്‌കാരിക പരിപാടികളും , ഗാലറിയില്‍ ശിങ്കാരി മേളവും , ബാന്‍ഡ് വാദ്യവും , മുട്ടിപ്പാട്ടും , മഞ്ഞപ്പടയും പരിപാടിക്കും മറ്റു കൂട്ടാന്‍ എത്തിച്ചേരും.
ഫാമിലികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ അടക്കം , കാണികളുടെ സൗകര്യത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.