Breaking NewsUncategorized
ഫലസ്തീന്‍ ജനതക്ക് 50 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം പ്രഖ്യാപിച്ച് ഖത്തര്‍
ദോഹ: അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്ക് മറുപടിയായി യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ റെഫ്യൂജി ഫോറത്തില്‍ ഖത്തര്‍ ബുധനാഴ്ച 50 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. അഭയാര്‍ത്ഥികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, പരിക്കേറ്റ വ്യക്തികള്‍, അനാഥര്‍, ഗസ്സയിലെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ സഹായം.
എക്സ് പ്ലാറ്റ്ഫോമില്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറാണ് ഇക്കാര്യം അറിയിച്ചത്.
‘എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ പേരില്‍, ഗാസയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തറില്‍ വിദ്യാഭ്യാസം തുടരുന്നതിന് 100 യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പദ്ധതിയും അല്‍ ഖാതര്‍ പ്രഖ്യാപിച്ചു.