Breaking NewsUncategorized

പാലസ്തീന്‍ ദുരിതാശ്വാസ നിധിയിലേക്ക് 100 മില്ല്യന്‍ റിയാല്‍ സംഭാവന ചെയ്ത് ഖത്തര്‍ അമീര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഗാസയിലെ യുദ്ധബാധിതരായ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തില്‍, റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റീസിന്റെ നേതൃത്വത്തിലുള്ള ‘പലസ്തീന്‍ ഡ്യൂട്ടി’ ധനസമാഹരണ കാമ്പെയ്നിലേക്ക് 100 മില്ല്യന്‍ റിയാല്‍ സംഭാവന ചെയ്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി മാതൃകയായി.
ഖത്തര്‍ ദേശീയ ദിനമായ ഇന്നലെ ഖത്തര്‍ ടിവിയുമായി സഹകരിച്ച് സംഘടിപ്പിച്ച കാമ്പയിനില്‍ 200 മില്ല്യന്‍ റിയാലിലധികമാണ് സമാഹരിച്ചത്.

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഖത്തര്‍ ചാരിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയും ഖത്തര്‍ മീഡിയ കോര്‍പ്പറേഷനുമായി സഹകരിച്ചും റെഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ആരംഭിച്ച കാമ്പെയിന്‍ ഖത്തര്‍ ടിവിയിലൂടെ തത്സമയ സംപ്രേക്ഷണമുണ്ടായിരുന്നു. മൊത്തം 200,048750 റിയാല്‍ പിരിഞ്ഞ് കിട്ടിയതായി ഖത്തര്‍ ടിവി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!