Uncategorized

സുരക്ഷിതമായ ക്യാമ്പിംഗ് സീസണ്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍

ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണില്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന് അധികൃതരും സ്ഥാപനങ്ങളും വിവിധ നടപടികള്‍ സ്വീകരിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), ഖത്തര്‍ ടൂറിസം എന്നിവ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് ക്യാമ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് പരിശോധനയും ബോധവല്‍ക്കരണ കാമ്പെയ്നുകളും നടത്തുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ മാസം സീലൈന്‍ ഏരിയയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിച്ച ‘സേഫ് ക്യാമ്പിംഗ്’ ബോധവത്കരണ കാമ്പയിന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പൊതു സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനും മരുഭൂമിയിലെ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് ഈ സംരംഭം.

Related Articles

Back to top button
error: Content is protected !!