Uncategorized

പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ 2023 – 2026 പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ സിഎച്ച് സെന്ററിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

ലുഖ്മാന്‍ വാഫിയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ യോഗത്തില്‍ സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ അഡ്‌ഹോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാസില്‍ നെച്ചിയില്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹുസൈന്‍ റഹ്മാനി അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ട്രഷറര്‍ കെ മുഹമ്മദ് ഈസ്സ യോഗം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് അദ്ദേഹം വിശദീകരിക്കുകയും, പുതുതായി നിര്‍മ്മിക്കുന്ന സിഎച്ച് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റീവ് & പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണത്തിലേക്ക് സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ നല്‍കുന്ന 10 ലക്ഷം രൂപ മറ്റു ജിസിസി രാജ്യങ്ങളിലെ ചാപ്റ്ററുകള്‍ക്ക് കൂടി പ്രചോദനം നല്‍കുമെന്നും പറഞ്ഞു. സംസാരിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് സിഎച്ച് സെന്ററിന്റെ ആവശ്യകതയും, പ്രവര്‍ത്തന സാധ്യതകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷമീര്‍ മുഹമ്മദ്, പാലക്കാട് ജില്ല ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് ജാഫര്‍ സാദിഖ് സംസാരിച്ചു.

സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഫാറൂഖ് കപ്പൂര്‍, പട്ടാമ്പി മണ്ഡലംകെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കുല്‍ക്കല്ലൂര്‍, ഷൊര്‍ണൂര്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ കരീം, മണ്ണാര്‍ക്കാട് മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി റിഷാഫ് അലനല്ലൂര്‍, അബു താഹിര്‍ തച്ചനാട്ടുകര എന്നിവര്‍ സംസാരിച്ചു.

പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ പുതിയ കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് നേതൃത്വം നല്‍കി. കൂട്ടായ ചര്‍ച്ചയിലൂടെ 11 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

പ്രസിഡണ്ട്: ഹുസൈന്‍ റഹ്മാനി മേലാറ്റൂര്‍ (പെരിന്തല്‍മണ്ണ മണ്ഡലം),

വൈസ് പ്രസിഡന്റുമാര്‍ മഖ്ബൂല്‍ തച്ചോത്ത് (ഷൊര്‍ണൂര്‍ മണ്ഡലം), ഫൈറൂസ് വേങ്ങൂര്‍ (പെരിന്തല്‍മണ്ണ മണ്ഡലം), അബു താഹിര്‍ അമ്പറ്റുപറമ്പില്‍ (തച്ചനാട്ടുകര, ഒറ്റപ്പാലം മണ്ഡലം), ഉസ്മാന്‍ മുതുതല (പട്ടാമ്പി മണ്ഡലം)

ജനറല്‍ സെക്രട്ടറി: ഫാസില്‍ നെച്ചിയില്‍ (പെരിന്തല്‍മണ്ണ മണ്ഡലം), ജോയിന്റ് സെക്രട്ടറിമാര്‍ അബ്ദുല്‍ കരീം (ഷൊര്‍ണൂര്‍ മണ്ഡലം), അബ്ദുല്‍ ഗഫൂര്‍ കുലുക്കല്ലൂര്‍ (പട്ടാമ്പി മണ്ഡലം), ഷാഹിദ് കുന്നപ്പള്ളി (പെരിന്തല്‍മണ്ണ മണ്ഡലം), റിഷാഫ് അലനല്ലുര്‍ (മണ്ണാര്‍ക്കാട് മണ്ഡലം), ട്രഷറര്‍: മുഹമ്മദ് ആരിഫ് (പട്ടാമ്പി മണ്ഡലം)

Related Articles

Back to top button
error: Content is protected !!