Breaking NewsUncategorized

ഇന്ത്യന്‍ ഫാന്‍സ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ച് ഖത്തര്‍ മഞ്ഞപ്പട

ദോഹ: ഖത്തറില്‍ ഈ മാസം 12 മുതല്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട ഇന്ത്യന്‍ ഫാന്‍സ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവൂം സംഘടിപ്പിച്ചു.

ഭീമന്‍ ഇന്ത്യന്‍ പതാകയുമേന്തി ബാന്‍ഡിന്റെ അകമ്പടിയോടെ ഇന്ത്യന്‍ ഫാന്‍സ് അണിനിരന്നത് ഏറെ വ്യത്യസ്ഥമായൊരു കാഴ്ചയായിരുന്നു. ഇന്ത്യന്‍ ടീമിനു ഖത്തര്‍ മഞ്ഞപ്പട ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം തുല്യതയില്ലാത്തതാണന്നും മറ്റാര്‍ക്കും കഴിയാതെ പോയ ആ പ്രൗഡോജ്വല സ്വീകരണം എന്നും ഓര്‍മിക്കപ്പെടുമെന്നും 150 കോടിയൊളം വരുന്ന ഇന്ത്യന്‍ ജനതയുടെ ആവേശവും ആത്മാര്‍ത്ഥതയുമാണ് ഖത്തര്‍ മഞ്ഞപ്പട ഉയര്‍ത്തിയതെന്നും സമാപന ചടങ്ങില്‍ സംസാരിക്കവെ ലോക കേരളസഭ മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു.
ഏഷ്യന്‍ കപ്പിന് പിന്തുണയുമായി ഫാന്‍സ് മീറ്റപ്പും ടൂര്‍ണമെന്റും സംഘടിപ്പിച്ചത് ഫിഫയുടെ ഔദ്യോഗിക ക്ഷണിതാക്കളായി ലോകകപ്പ് വേദികളില്‍ ഉള്‍പ്പടെ പ്രകടനങ്ങള്‍ നടത്തിയ ഖത്തര്‍ മഞ്ഞപ്പട മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതര രാജ്യക്കാര്‍ ഉള്‍പെടെ 32 ടീമുകള്‍ പങ്കെടുത്ത ഷൂട്ടൗട്ട് ടൂര്‍ണമെന്റില്‍ ന്യൂ ടാസ്‌ക് ഖത്തര്‍ വിജയികളായി. ബിന്‍ മഹ്‌മൂദ് എഫ്.സി, ഡൌണ്‍ ടൌണ്‍ എഫ്.സി തുടങ്ങിയവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും ഖത്തര്‍ മഞ്ഞപ്പടയുടെ മുഴുവന്‍ ഓര്‍ഗനൈസിംഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!