വേറിട്ട പഴയകാല കളികളുമായി വാഴയൂര്‍ ഫെസ്റ്റ് നവ്യാനുഭവമായി
ദോഹ. വേറിട്ട പഴയകാല കളികളുമായി വാഴയൂര്‍ ഫെസ്റ്റ് നവ്യാനുഭവമായി. അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു പഴയകാല കായിക വിനോദങ്ങളായ ഉണ്ടേറ്, ആട്ടക്കളം, ചടുകുടു, ഗെയിം, കൊത്തന്‍കല്ല്, തുടങ്ങിയവയും കൂട്ടപ്പാട്ട് മത്സരം , കമ്പവലി തുടങ്ങിയവയും പരിപാടിക്ക് മികവേകി. മധുരമിഠായികളും അച്ചാര്‍ വിഭവങ്ങളുമായി തട്ടുകട കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി.
പതിനേഴാം വര്‍ഷത്തിലേക്ക് കടക്കുന്ന വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ചാപ്റ്റിന്റെ അംഗങ്ങളുടെയും കുടുംബാങ്ങളുടെയും മീറ്റ് ദോഹയില്‍ വെച്ച് നടന്നു. പ്രോഗ്രാം ഡോം ഖത്തര്‍ പ്രസിഡന്റും ചാലിയാര്‍ ദോഹ, വി.എസ്.എഫ് ചീഫ് അഡ്വെസര്‍ കൂടിയായ മശ്ഹൂദ് തിരുത്തിയാട് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് കാരാട് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളുടെ അവശ്യഗതയെ കുറിച്ചും , ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഡേയോടുഅനുബന്ധിച്ച നടത്തുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങളെ സബന്ധിച്ചും ചര്‍ച്ചചെയ്തു.
രതീഷ് കക്കോവ്, ആസിഫ് കോട്ടുപാടം, അന്‍വര്‍ ആഠ, ജിഫ്രി ചണ്ണയില്‍, അബൂബക്കര്‍ തിരുത്തിയാട്, ഷാഫി കക്കോവ്,ജവാദ് വാഴയൂര്‍, ഷംജിത് ചണ്ണയില്‍, നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഫൈറൂസ് കോട്ടുപാടം സ്വാഗതവും ശരത് പൊന്നേപാടം നന്ദിയും പറഞ്ഞു.