Breaking NewsUncategorized

ഖത്തര്‍ എയര്‍വേയ്സിന് രണ്ട് ഹ്യൂമന്‍ റിസോഴ്സ് അംഗീകാരങ്ങള്‍

ദോഹ. 2024ല്‍ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്രില്ല്യന്‍സ് അവാര്‍ഡുകളില്‍ ഖത്തര്‍ എയര്‍വേയ്സിന് രണ്ട് ഹ്യൂമന്‍ റിസോഴ്സ് (എച്ച്ആര്‍) അംഗീകാരങ്ങള്‍ ലഭിച്ചു: ‘ജീവനക്കാരുടെ ഇടപഴകല്‍ക്കുള്ള ബ്രില്ല്യന്‍സ് അവാര്‍ഡ്’, ‘ആഭ്യന്തര ആശയവിനിമയത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഗോള്‍ഡ് അവാര്‍ഡ്’ എന്നിവയാണ് പഞ്ച നക്ഷത്ര എയര്‍ലൈന്‍ സ്വന്തമാക്കിയത്.

ലോകമെമ്പാടുമുള്ള ഇന്റേണല്‍ കമ്മ്യൂണിക്കേഷനിലും ഹ്യൂമന്‍ റിസോഴ്സിലും മികവ് നല്‍കുന്ന ബിസിനസുകളെ അംഗീകരിക്കുന്ന പുരസ്‌കാരങ്ങളാണ് യുകെ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ബ്രില്യന്‍സ് അവാര്‍ഡുകള്‍

ഓരോ വര്‍ഷവും, നൂതനമായി രൂപകല്‍പ്പന ചെയ്തതും നടപ്പിലാക്കിയതുമായ ഇന്റേണല്‍ കമ്മ്യൂണിക്കേഷനുകളുടെയും എച്ച്ആര്‍ തന്ത്രങ്ങളുടെയും മികച്ച സംഭാവനകളെ ബ്രില്ല്യന്‍സ് അവാര്‍ഡുകള്‍ ആഘോഷിക്കുന്നു. ഡെലോയിറ്റ്, ഡിയാജിയോ, ലിങ്ക്ഡ്ഇന്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള ബിസിനസ്സുകളില്‍ നിന്നുള്ള പ്രമുഖരായ ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍സിന്റെയും എച്ച്ആര്‍ വിദഗ്ധരുടെയും ഒരു പാനലാണ് ഫലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.

Related Articles

Back to top button
error: Content is protected !!