Breaking NewsUncategorized

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് പൗലോസ് തേപ്പാല നോര്‍ക്ക റൂട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തി


അമാനുല്ല വടക്കാങ്ങര

ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് പൗലോസ് തേപ്പാല നോര്‍ക്ക റൂട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്തെത്തിയാണ് ചര്‍ച്ച നടത്തിയത്..

164 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്‍ താഴെ തട്ടിലുള്ള പ്രവാസികളുടെ ഉന്നമനത്തിനായി ശ്രദ്ധ കൊടുക്കണമെന്ന് നോര്‍ക്ക റൂട്‌സ് സിഇഒ നിര്‍ദേശിച്ചു. പ്രവസികള്‍ക്കായുള്ള കുറഞ്ഞ തുകക്കുള്ള ഇന്‍ഷുറന്‍സ് ഉള്‍പ്പടെ പല പദ്ധതികളും പ്രവാസികള്‍ അറിയാത്തതിന്റെ പേരില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും ഇത് പ്രവാസികളില്‍ എത്തിക്കാന്‍ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗങ്ങള്‍ നോര്‍ക്ക റൂട്‌സില്‍ അംഗത്വമെടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും, നോര്‍ക്കയുടെ സേവനങ്ങള്‍ പ്രവാസികളില്‍ എത്തിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും പൗലോസ് തേപ്പാല പറഞ്ഞു.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ പ്രവാസികള്‍ക്കും പ്രയോജനപ്പെടുന്നരീതിയില്‍ ജനകീയമാക്കുമെന്നും സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പ്രത്യേക പരിഗണനല്‍കുമെന്നും വിദേശപഠനം, ജോലി എന്നീ ആവശ്യങ്ങള്‍ക്കായ് വിദേശത്തു പോയിട്ടുള്ളവരുടെ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചു അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും, തിരിച്ചെത്തിയ പ്രവാസികളുടെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും പൗലോസ് തേപ്പാല അറിയിച്ചു.

നോര്‍ക്ക റൂട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പ്രവാസി ക്ഷേമം, നോര്‍ക്ക കൈപുസ്തകം എന്നിവ പൗലോസ് തേപ്പാലക്ക് സമ്മാനിക്കുകയും സംഘചനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസ അറിയിക്കകുകയും ചെയ്തു

Related Articles

Back to top button
error: Content is protected !!