ഞാനും ഞാനുമെന്റാളും 13 ദമ്പതികള്‍ക്ക് അല്‍ സുവൈദ് ഗ്രൂപ്പ് സ്വീകരണം
ദോഹ. റേഡിയോ മലയാളം 98.6 എഫ് എം ന്റെ സി.എസ്ആര്‍ സംരംഭമായ ഞാനും ഞാനുമെന്റാളും സീസണ് 4 ന്റെ ഭാഗമായി ദോഹയിലെത്തിയ 13 ദമ്പതികള്‍ക്ക് അല്‍ സുവൈദ് ഗ്രൂപ്പ് സ്വീകരണം
നല്കി.
അബൂ ഹമൂറിലെ അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന സ്വീകരണ ചടങ്ങിന് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, റൈഹാനത്ത് ഹംസ, സഹ്ല ഹംസ, ശൈഖ ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആര്.ജെ. സൂരജ്, ആര്.ജെ. റിജാസ് എന്നിവരോടൊപ്പം ഞാനും ഞാനുമെന്റാളും സംഘാംഗങ്ങളും സജീവമായതോടെ സ്വീകരണ പരിപാടി സജീവമായി.
മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി ഹംസയും ഡയറക്ടര്‍ ഫൈസല്‍ റസാഖും പാട്ടുപാടിയാണ് സ്വീകരണം സവിശേഷമാക്കിയത്. ആര്.ജെ. റിജാസിന്റെ ശബ്ദാനുകരണം,ആര്.ജെ. സൂരജിന്റെ വാക്കുകളും ചടങ്ങിന് നിറം പകര്‍ന്നു. പാടിയും വിശേഷങ്ങള്‍ പങ്കുവെച്ചും
മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുറഹിമാന് കരിഞ്ചോല എന്നിവര്‍ പ്രത്യേക അതിഥികളായി സംബന്ധിച്ചു.