വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ഘടകത്തിന്റെ 2024-2025 കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതി നിലവില്‍ വന്നു
ദോഹ. ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ഘടകത്തിന്റെ 2024-2025 കാലയളവിലേക്കുള്ള പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. ദോഹയിലെ അല്‍ സദ്ദ് പ്ലാസയില്‍ കൂടിയ യോഗത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം ,ഗ്ലോബല്‍ ബിസിനസ്സ് ഫോറം കോര്‍ഡിനേറ്റര്‍ കെ ആര്‍ ജയരാജ് , ഖത്തര്‍ രക്ഷാധികാരി ഹമീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സിലിന്റെ രണ്ടു വര്‍ഷ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണ സമിതി അംഗങ്ങളും പ്രവര്‍ത്തക സമിതി അംഗങ്ങളും ചുമതലയേറ്റത്.
നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി അജാസ് അലി, പ്രസിഡന്റ് ശ്രീകല പ്രകാശന്‍,സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, അലി ദോഹ, സുരേഷ് ബാബു ( വൈസ് പ്രസിഡണ്ടുമാര്‍), ജയശ്രീ സുരേഷ്, വീണ വിക്രമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
നാഷണല്‍ ഫോറം കോര്‍ഡിനേറ്റേഴ്സ് ആയി അജയ് പുത്തൂര്‍,റെസിന്‍ ഷമീം,ജോസഫ് ജോര്‍ജ്,അര്‍ഷാദ്,ഹനാസ് അസീസ്,പല്ലവി ജയരാജ്,ജാസ്മിന്‍ താഹിര്‍,രാജേഷ് എംജി, ദിലീഷ്,മന്‍സൂര്‍ മജീദ്,സനന്ത് എന്നിവരും ചുമതലയേറ്റു.
മിഡില്‍ ഈസ്റ്റ് റീജിയന്‍ സെക്രട്ടറി രുഷാര റിജാസ് ,മിഡില്‍ ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് സുനില്‍ മാധവന്‍,ഖത്തര്‍ പാട്രന്‍ ഹമീദ്,മിഡില്‍ ഈസ്റ്റ് ഫോറം കോര്‍ഡിനേറ്റര്‍മാരായ മനോജ് കലാ നിലയം , രാജേഷ് മാണിക്കോത്തു എന്നിവര്‍ പുതിയ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നു .
164 രാജ്യങ്ങളില്‍ പ്രതിനിധ്യമുള്ള ”നോര്‍ക്ക’ അംഗീകാരത്തോടെ ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ മലയാളീസംഘടനയായ
വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രസിഡന്റ് ഖത്തറിലെ പ്രമുഖ ബിസിനസ്സ് സംരംഭകനായ പൗലോസ് തേപ്പാലയാണ് .
ഇന്ത്യന്‍ എംബസ്സി അപെക്‌സ് ബോഡി ആയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി അഫിലിയേറ്റ് ചെയ്തു ഖത്തറില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി ആഗോള നെറ്റ് വര്‍ക്കിങ് സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സമൂഹ്യക്ഷേമ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.