
Local News
പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം ഖത്തര്‍ മങ്കട മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും ഇഫ്താര്‍ സംഗമവും
ദോഹ. പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം മങ്കട മണ്ഡലം ഖത്തര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും ഇഫ്താര്‍ സംഗമവും നു ഐജയിലെ കള്‍ചറല്‍ ഫോറം ആസ്ഥാനത്ത് നടന്നു. പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം ഖത്തര്‍ വൈസ് പ്രസിഡണ്ട് റഷീദലി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം ഖത്തര്‍ മലപ്പുറം ജില്ല പ്രസിഡണ്ട് അമീന് അന്നാര സംസാരിച്ചു. മങ്കട മണ്ഡലം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷമീര്‍ വി.കെ. സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദി പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേര് പരിപാടിയില്‍ പങ്കെടുത്തു.
അഫ്സല് ഹുസൈന്, അഫ്സല് പി, ശിബലു റഹ്മാന്, ഇസ്മായില്‍ വേങ്ങശ്ശേരി, നസീം, സാബിക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .