Local News
മുടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികം ഫെബ്രുവരി 7 ന്
ദോഹ. മുടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികം ഫെബ്രുവരി 7 ന് വിപുലമായ പരിപാടികളോടെ ഐസിസി അശോക ഹാളില്‍ വെച്ച് നടക്കും.
പ്രോഗ്രാമിന്റെ പോസ്റ്റര്‍ റിലീസിംഗ് ഒഫിഷ്യല്‍ റേഡിയോ പാര്‍ട്ണര്‍ ആയ 98.6 എഫ്.എം ന്റെ ഓഫിസില്‍ വെച്ച് നടന്നു. മുന്‍ പ്രസിഡണ്ട് രാമന്‍ നായര്‍ കെ.കെ പോസ്റ്റര്‍ റിലീസ് ചെയ്തു.രക്ഷാധികാരി കെപി.അഷറഫ് വെല്‍കയര്‍, ഭാരവാഹികളായ ബൈജു, റാസിക് കെ.വി, എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രസിഡണ്ട് ഇസ്മായില്‍ എന്‍.കെ, ജനറല്‍ സിക്രട്ടറി ഷാജി പീവിസ് , ഉപദേശക സമിതി ചെയര്‍മാന്‍ ഷിഹാസ് ബാബു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷാനഹാസ് എന്നിവര്‍ പ്രോഗ്രാം കമ്മിറ്റിക്ക് നേതൃത്വം നല്‍കും.