മയ്യന്നൂരിന്റെ സ്‌നേഹം പങ്ക് വെച്ച് മഹല്ല് കുടുംബ നോബ് തുറ സംഗമം ശ്രദ്ധേയമായി
ദോഹ :വില്ല്യാപ്പള്ളി മയ്യന്നൂര്‍ മഹല്ല് കമ്മിറ്റി ആസ്പയര്‍ പാര്‍ക്കില്‍ നാട്ടുകാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ നോമ്പ് തുറ സംഘടിപ്പിച്ചു.കുടുംബങ്ങളും കുട്ടികളുമായി 200 ഓളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം മഹല്ല് നിവാസികളുടെ ആവേശകരമായ ഒത്തു ചേരലിനാല്‍ ശ്രദ്ധേയമായി.
വില്ല്യാപ്പള്ളി മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി വി എ നാസര്‍, കെഎംസിസി നേതാവ് ഫൈസല്‍ അരോമ എന്നിവര്‍ മുഖ്യ അതിഥികളായെത്തി.
സംഘടിത മഗ്രിബ് നമസ്‌കാരത്തിനും പലസ്തീന്‍ ജനതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനക്കും സിയാദ് വാഫി നേതൃത്വം നല്‍കി.
ഇഫ്താര്‍ സംഗമത്തില്‍ എത്തിചേര്‍ന്ന കൊച്ചു കുട്ടികള്‍ക് സ്‌നേഹ സമ്മാനം പി വി എ നാസര്‍ നല്‍കി ഉത്ഘാടനം ചെയ്തു.
ഇഫ്താര്‍ സംഗമ കോഡിനേഷനായി ചെയര്‍മാന്‍ സജീര്‍ മലയില്‍, കണ്‍വീണര്‍ ഒ പി ശഹീം, ട്രഷറര്‍ ഷാകിര്‍ തട്ടാം കുനി എന്നിവരും മറ്റ് സഹായ സഹകരണത്തിനായി അന്‍വര്‍ ചെട്ടിയം വീട്ടില്‍, ആഷിഖ് ല്‍ വി, മഹ്റൂഫ് പനയുള്ളതില്‍, റാഷിദ് ആറങ്ങോട്ട്, ഫിജാസ് പാലപൊയില്‍,സുബൈര്‍ ഇ ടി,ഹാരിസ് എം എം കെ, മുഹമ്മദ് കക്കാട്ട്,നിസാര്‍ പറേമ്മല്‍, അജ്മല്‍ പി വി, റകീബ് ടി വി പി,മഹല്ല് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മാക്കനാരി, ജനറല്‍ സെക്രട്ടറി സല്‍മാന്‍
മുണ്ടിയാട്ട് മറ്റു ഭാരവാഹികളായ നിസാര്‍ ചെട്ടിയം വീട്ടില്‍, ജാഷിര്‍ മാക്കനാരി, ഷാനിബ് വാരിപറമ്പത്ത്, സമീര്‍ മണാട്ട്, മുഹമ്മിന്‍ കയ്യാല, സമീര്‍ മലോല്‍, ശഹീം ആറങ്ങോട്ട്, പി വി അഷ്റഫ്, കലാം കയ്യാല, ഉപദേശക സമിതി കണ്‍വീനര്‍ എംപി ഇല്യാസ്, കൈത്താങ് പദ്ധതി ചെയര്‍മാന്‍ ഒ ടി ഇസ്മായില്‍ എന്നിവരും ഒപ്പം ചേര്‍ന്ന് ഇഫ്താര്‍ സംഗമം വേറിട്ടൊരു അനുഭവമാക്കി മാറ്റി.