Local News

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഇഫ്താര്‍ വിരുന്ന് വേറിട്ടൊരു അനുഭവമായി

ദോഹ. ഖത്തറിലെ മലയാളീ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വേറിട്ടൊരു അനുഭവമായി. ഖത്തറിലെ വ്യവസായ പ്രമുഖനും ജീവകാരുണു പ്രവര്‍ത്തകനുമായ ശൈഖ് ഫൈസലിന്റെ ഷഹാനിയയിലെ പ്രകൃതിരമണീയമായ തോട്ടത്തിനകത്തുള്ള മജ്‌ലിസില്‍ സംഘടിപ്പിച്ച പരിപാടി അതിന്റെ ‘ഇക്കോസിസ്റ്റം’ നല്‍കുന്ന വൈബ് കൊണ്ടുതന്നെ സവിശേഷമായിരുന്നു.

റേഡിയോ മലയാളം 98.6 സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ഓതേഴ്‌സ് ഫോറം അംഗം അസീസ് മഞ്ഞിയില്‍ റമദാന്‍ സന്ദേശം നല്‍കി. പുതുതായി ഫോറത്തിലേക്കു കടന്നുവന്ന കൊച്ചുഗ്രത്ഥകാരി ഹിമ ഫാതിമക്ക് പ്രസിഡന്റ് ഡോ. സാബു കെ.സി. സ്വാഗതപത്രം സമ്മാനിച്ചു. ഫോറത്തിന്റെ ഫ്‌ളയറുകളും ഫോട്ടോകളും മനോഹരമായി തയ്യാറാക്കുന്ന സുരേഷ് കുവാട്ടിനെ ചടങ്ങില്‍ ആദരിച്ചു.
പ്രശസ്ത ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ നയിച്ച ക്വിസ് പ്രോഗ്രാം സാഹിത്യപ്രധാനമായ ചോദ്യങ്ങളിലൂടെ സദസ്സിനെ കയ്യിലെടുത്തു. ഗ്രന്ഥകാരി അമല്‍ ഫെര്‍മീസ് ഒരുക്കിയ ഹെന്ന ട്രീറ്റ്, കുട്ടികള്‍ക്കുള്ള കളറിംഗ് പോലുള്ള പരിപാടികള്‍ ഇഫ്താര്‍ വിരുന്നിന്റെ ആസ്വാദ്യത വര്‍ധിപ്പിച്ചു.
ഡോ. സാബു കെ.സി., കെ.എന്‍. സുലൈമാന്‍ മദനി, കെ.കെ. നാസിമുദ്ദീന്‍, അഷ്‌റഫ് മടിയാരി, അബ്ദുല്‍ മജീദ് ടഒ, പി.ടി. യൂനുസ് തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു. ഹുസൈന്‍ വാണിമേല്‍, തന്‍സിം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര, അഷ്റഫ് മടിയാരി, ഷംല ജഅഫര്‍, ഷംന ആസ്മി, ശ്രീകല, ഷാഫി പി.സി പാലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!