Uncategorized

ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ -ഈസ്റ്റര്‍ സംഗമവും , തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

ദോഹ. ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ -ഈസ്റ്റര്‍ സംഗമവും , തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ മൈതാനത്ത് ശനിയാഴ്ച നടന്ന ഇഫ്താറില്‍ ഒ ഐ സി സി ഇന്‍കാസിന്റെ പ്രവര്‍ത്തകരും, കുടുംബംഗങ്ങളും, അഭ്യുദയാകാംക്ഷികളുമുള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് ‘പ്രവാസികളും-ആരോഗ്യ പ്രശ്‌നങ്ങളും എന്നവിഷയത്തില്‍ ബോധവല്‍കരണ ക്‌ളാസ്സും നടന്നു. സ്വന്തം സ്വത്തുവകകളിലും, സാധന സാമാഗ്രഹികളോടും കാണിക്കുന്ന അതീവ ജാഗ്രതയും, ശ്രദ്ധയും പ്രവാസികളില്‍ ഭൂരിഭാഗവും സ്വന്തം ശാരീരിക, മാനസീക ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര കൊടുക്കുന്നില്ലെന്ന് ക്‌ളാസ്സ് നയിച്ച ഡോ: ജസീല്‍ അഭിപ്രാപ്പെട്ടു.

ഭക്ഷണത്തിലും, വിശ്രമത്തിലും, വ്യായാമത്തിലും പ്രവാസികള്‍ കാണിക്കുന്ന കൃത്യനിഷ്ടയില്ലായ്മയും, അശാസ്ത്രീയതയും , പുകവലിയുള്‍പ്പെടെയുള്ള ലഹരിയുപയോഗങ്ങളും, ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഇഫ്താറിന് ശേഷം നടന്ന തെരെഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉല്‍ഘാടനം ചെയ്തു. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതമാശംസിച്ചു.

കെ പി സി സി വക്താവും , എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ രാജു പി നായര്‍ മുഖ്യ അതിഥിയായിരുന്ന. രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണ്ണായകമായ തെരെഞ്ഞെടുപ്പാണ് ആസ്സന്നമായിരിക്കുന്നതെന്ന് രാജു പി നായര്‍ ഓര്‍മ്മപ്പെടുത്തി. ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായി തുടരണൊ അതൊ രാജ്യം ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് അടിയറ വെയ്ക്കണമൊ എന്നതാണ് ജനാധിപത്യ , മതേതര വിശ്വാസികളായ നമ്മള്‍ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഏറ്റുമുട്ടുന്നത് വ്യക്തികളോടല്ല മറിച്ച് ഭാരതത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന ഫാസിസ്റ്റ് വര്‍ഗ്ഗീയ ആശയങ്ങളോടാണ്.

കേന്ദ്രവും, കേരളവും ഭരിക്കുന്ന കക്ഷികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. ഈ രണ്ട് ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളേയും പരാജയപ്പെടുത്തി ഇന്ത്യയെ വീണ്ടടുക്കേണ്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഉത്തരവാദിത്വവും കടമയുമാണെന്ന് രാജു പി നായര്‍ ചൂണ്ടികാട്ടി. നരേന്ദ്ര മോദി ഭരണം ജനങ്ങള്‍ക്ക് സാമ്പത്തിക നീതിയും സാമൂഹിക നീതിയും നിഷേധിച്ച കാലമാണ്. സാമ്പത്തിക നീതി ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 ന്യായ് പദ്ധതികള്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ആ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിച്ച ജനകീയപിന്തുണ എന്നും ഭാരത് ജോഡോ ന്യായ് യാത്രികനുമായിരുന്ന അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ ബ്രീട്ടീഷ് സാമ്രജ്യത്വത്തിന്റെ കിരാത ഭരണത്തില്‍ നിന്നും മോചിപ്പിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനും ജനാധിപത്യവിശ്വാസികള്‍ക്കും ആസ്സന്നമായ തെരെഞ്ഞെടുപ്പ് രണ്ടാം സ്വതാന്ത്ര്യ സമരമാണെന്നും പ്രവാസികളായ ഓരോ ഇന്ത്യക്കാരനും ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും ഇന്ത്യയെ നമ്മള്‍ വീണ്ടെടുക്കണമെന്നും രാജു പി നായര്‍ തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

ചടങ്ങില്‍ 50 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ ഒ ഐ സി സി ഇന്‍കാസ ഖത്തര്‍ സ്ഥാപക അംഗവും സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് മുബാറക്കിനെ സെന്‍ട്രല്‍ കമ്മറ്റിക്കുവേണ്ടി രാജു പി നായര്‍ ആദരിച്ചു.

ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് ഡോ: അബ്ദുല്‍ സമദ്, മുന്‍ ഐ സി സി പ്രസിഡണ്ട് മിലന്‍ അരുണ്‍, കെഎസ്യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നയീം മുള്ളുങ്ങല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍, സാസ്‌കോ ഗ്രൂപ്പ് സിഇഒ പോള്‍ ജോര്‍ജജ് , ഐഒസി ഖത്തര്‍ ആക്ടിംഗ് പ്രസിഡണ്ട് സയിദ് അഹമദ്, ഓ ഐ സി സി ഗ്‌ളോബല്‍ കമിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട്, നാസര്‍ വടക്കേക്കാട് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനര്‍, ഐ വൈ സി പ്രസിഡണ്ട് ഷഹാന ഇല്യാസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട്, ഷൈനി കബീര്‍, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പേത്ത്, ജനറല്‍ സെക്രട്ടറിമാരായ മനോജ് കൂടല്‍, സിറാജ് പാലൂര്‍,കരീം നടക്കല്‍ സെക്രട്ടറി മാരായ ഷംസുദ്ദീന്‍ ഇസ്മയില്‍ , പ്രദീപ് കുമാര്‍ ,ആരീഫ് ,ഫാസില്‍,ജോയിന്റ് ട്രഷറര്‍ നൗഷാദ് ടി കെ., സലീം ഇടശ്ശേരി,മുജീബ് വലിയകത്ത്,സിഹാസ് ബാബൂ, മുഹമ്മദ് ഇടയനൂര്‍ ,അനില്‍കുമാര്‍, ഷാഹിദ് , നവിന്‍ കുര്യന്‍,പ്രശോഭ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!