Breaking News
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.32 ന്
ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം 5.32 ന് ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 642 പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും.