Breaking News

അയാട്ട ട്രാവല്‍പാസ് പരീക്ഷിക്കുന്ന മിഡില്‍ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പശ്ചാത്തലത്തില്‍ അയാട്ട നടപ്പാക്കുന്ന നൂതന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ട്രാവല്‍പാസ് പരീക്ഷിക്കുന്ന മിഡില്‍ഈസ്റ്റിലെ ആദ്യ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് . ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ , ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം, പ്രാഥമിക ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് ഇന്നലെ മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ ഇസ്തമ്പൂള്‍ വിമാനത്തിലാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗി്ച്ചത്.

നൂറുശതമാനവും ടച്ച് ഫ്രീ അനുഭവം സമ്മാനിക്കുന്ന നൂതന സംവിധാനമാണിത്. ഈ സംവിധാനം നടപ്പാകുന്നതോടെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി യാത്രയില് ഉപരിതല സമ്പര്‍ക്കം പരിമിതപ്പെടുത്തുകയും യാത്രയിലുടനീളം കൂടുതല്‍ മന സമാധാനം നല്‍കുകയും ചെയ്യും. സമ്പര്‍ക്കരഹിതവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം സമ്മാനിക്കുന്ന ഈ സംവിധാനം യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കുമൊക്കെ ഏറെ ആശ്വാസകരമാണ്.

ഡെസ്റ്റിഷേനിലെ കോവിഡ് 19 നെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും യാത്രക്കാരന്റെ കോവിഡ് സ്റ്റാറ്റസ് മനസിലാക്കാനുമൊക്കെ സൗകര്യമൊരുക്കുന്ന ഈ ആപ്‌ളിക്കേഷന്‍ യാത്രാ നിയന്ത്രണങ്ങളറിയാനും സഹായകമാകും.

ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ എന്ന നിലയില്‍ സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായി ഡിജിറ്റല്‍ പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു:

Related Articles

Back to top button
error: Content is protected !!