ഏപ്രില്‍ 26 മുതല്‍ പരമ്പരാഗത സമുദ്ര സംഗീത മത്സരം ‘അല്‍ നഹ്മ’ സംഘടിപ്പിക്കാനൊരുങ്ങി കത്താറ
ദോഹ: കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് ഏപ്രില്‍ 26 മുതല്‍ പരമ്പരാഗത സമുദ്ര സംഗീത മത്സരം ‘അല്‍ നഹ്മ’ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന അല്‍ നഹ്മ മ്യൂസിക്കലിന്റെ നാലാമത് എഡിഷന്, ”നഹാം അല്‍ ഖലീജിന്റെ വിശദാംശങ്ങള്‍ കത്താറ പ്രഖ്യാപിച്ചു.
പരമ്പരാഗത സമുദ്ര സംഗീത മത്സരം ‘അല്‍ നഹ്മ’ ഖത്തറിലും വിശാലമായ ഗള്‍ഫ് മേഖലയിലും സമുദ്ര നാടോടിക്കഥകളുടെയും സംഗീതത്തിന്റെയും സമ്പന്നമായ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
അല്‍ നഹ്മ സംഗീത പരിപാടി വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഡ്രാമ തിയേറ്ററിലാണ് നടക്കുക. ഒന്നാം സ്ഥാനത്തിന് 50,000 റിയാല്‍, രണ്ടാം സ്ഥാനത്തിന് 40,000 റിയാല്‍, മൂന്നാം സ്ഥാനത്തിന് 30,000 റിയാല്‍, നാലാം സ്ഥാനത്തിന് 10,000 റിയാല്‍ എന്നിവക്ക് പുറമേ ജഡ്ജസ് അപ്രീസിയേഷന്‍ അവാര്‍ഡും ഉണ്ടാകും.
മത്സരം വര്‍ക്ക് ആര്‍ട്ട്സ്, ലഫ്ജ്രി ആര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് നടക്കുക.