Uncategorized

ഹസം മുബൈരിക് ഹോസ്പിറ്റലില്‍ പുതിയ പുകവലി വിരുദ്ധ ക്‌ളിനിക്കുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലുടനീളം പുകവലി നിര്‍ത്തലാക്കാനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമായി, ലോകാരോഗ്യ സംഘടനയുടെ ഹകരണ കേന്ദ്രമായി ഔദ്യോഗികമായി നിയുക്തമാക്കിയിട്ടുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുകയില നിയന്ത്രണ കേന്ദ്രം ഹസം മുബൈരിക് ഹോസ്പിറ്റലില്‍ പുകവലി നിര്‍ത്തലാക്കല്‍ ക്ലിനിക് ആരംഭിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്‌മദ് അല്‍ മുല്ല , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍; ഹുസൈന്‍ അല്‍ ഇഷാഖ്, ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അലി അല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംഹബന്ധിച്ചു. കഴിഞ്ഞ വര്‍ഷം അല്‍ വകറ ആശുപത്രിയില്‍ പുകവലി നിര്‍ത്തലാക്കല്‍ ക്ലിനിക്ക് ആരംഭിച്ചിരുന്നു.

ഹസം മുബൈരിക് ഹോസ്പിറ്റലില്‍ പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത് കേന്ദ്രത്തിന്റെ വിപുലീകരണ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

പുതിയ ക്ലിനിക് നിലവില്‍ തിങ്കളാഴ്ചകളിലാണ് പ്രവര്‍ത്തിക്കുക. എല്ലാ പൗരന്മാര്‍ക്കും ഖത്തറിലെ താമസക്കാര്‍ക്കും സേവനം ലഭ്യമാണ്. പുതിയ ക്ലിനിക്കിലെ അപ്പോയന്റ്‌മെന്റിനായി 0240708 എന്ന നമ്പറില്‍ വിളിച്ചോ എച്ച്എംസി ഫിസിഷ്യന്‍മാരില്‍ നിന്നോ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ (പിഎച്ച്‌സിസി) റഫറല്‍ വഴിയോ ബുക്ക് ചെയ്യാം.

പുതിയ ക്ലിനിക്കില്‍ പുകവലി അവസാനിപ്പിക്കുന്നതിനുള്ള സേവനങ്ങള്‍ നല്‍കുന്നതിന് കേന്ദ്രത്തില്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റ് ഫിസിഷ്യന്‍മാരും നഴ്‌സിംഗ് സ്റ്റാഫും ഉണ്ടാകും. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യാനുസരണം വിവിധ തരത്തിലുള്ള പുകവലി നിര്‍ത്തലാക്കല്‍ ചികിത്സകള്‍ ക്ലിനിക്ക് നല്‍കും.

അതിവേഗം വളരുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും പരിസരപ്രദേശങ്ങളിലേയും താമസക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത് . ചികില്‍സയും വെദ്യോപദേശങ്ങളും നല്‍കുന്നതിനൊപ്പം പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനുള്ള കേന്ദ്രത്തിന്റെ ദൗത്യത്തെ പുതിയ ക്ലിനിക് സഹായിക്കും, കൂടാതെ പുകവലി ശീലം ഉപേക്ഷിക്കാന്‍ സഹായിക്കുന്നതിന് ആവശ്യമായ കൗണ്‍സിലിംഗും കേന്ദ്രം നല്‍കുമെന്ന് ഡോ. അല്‍ മുല്ല പറഞ്ഞു.

Related Articles

170 Comments

  1. Como um casal deve lidar com isso depois de descobrir que seu cônjuge está traindo? Se o marido deve perdoar a esposa pela traição dela é um assunto que vale a pena discutir.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!