ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുരക്ഷാ സമിതി അംഗങ്ങളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ വിജയിപ്പിക്കുന്നതില്‍ പങ്കെടുത്ത സുരക്ഷാ സമിതിയിലെ അംഗങ്ങളെയും സഹോദര രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളെയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ആദരിച്ചു. നെഡ് ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് സുരക്ഷാ സമിതി അംഗങ്ങളെ ആദരിച്ചത്.
മുന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുന്‍ സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ആഭ്യന്തര മന്ത്രി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍-താനി എന്നിവര്‍ക്ക് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
ചടങ്ങില്‍ നിരവധി മന്ത്രിമാരും നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും പ്രതിനിധി സംഘത്തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അതിഥികളും പങ്കെടുത്തു.