സാംസ്‌കാരിക സമ്പത്ത് കൊണ്ട് പ്രൗഡമാണ് പൊന്നാനിയുടെ മണ്ണ്: കെ. പി. രാമനുണ്ണി
ദോഹ: മലയാള ഭാഷയുടെ ധാര്‍മ്മികമായ ശക്തിയെ ഉത്തേജിപ്പിച്ച് കൊണ്ട് ഭാഷാ പിതാവായി അറിയപ്പെട്ട തുഞ്ചത്ത് ആചാര്യനും, സാമ്രാജ്യത്വത്തിനെതിരായി കവിത കൊണ്ടും ചരിത്ര ഗ്രന്ഥ രചന കൊണ്ടും, പട പൊരുതിയ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനും, രണ്ടാമനെകൊണ്ടെല്ലാമാണ് പൊന്നാനിയുടെ യശസ്സ് പ്രധാനമായും ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു
മലയാള ഭാഷയ്ക്ക് തന്നെ ഏറ്റവും അധികം കലാകാരന്മാരെയും, സംഗീതഞ്ജരെയും പ്രധാനം ചെയ്ത മണ്ണാണ് പൊന്നാനിയുടേത്…
പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഘടനയുടെ ഗ്ലോബല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം
അല്‍ വക്ര എക്‌സ്‌പോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് സെന്ററില്‍ ഉച്ചഭക്ഷണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ സലാം മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.
പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഹെല്‍ത്ത് & ഫാമിലി ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ: .ഇബ്രാഹിംകുട്ടി പത്തോടി, കെ.പി രാമനുണ്ണിയെ ഉപഹാരം നല്‍കി ആദരിച്ചു.