Breaking News
2024 ആദ്യ പകുതിയില്‍ ഖത്തറിലെത്തിയത് 26 ലക്ഷം സന്ദര്‍ശകര്‍
ദോഹ: 2024 ആദ്യ പകുതിയില്‍ 2,639,000 രാജ്യാന്തര സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. ഇതില്‍ 51 ശതമാനം പേര് വിമാനമാര്‍ഗവും 40 ശതമാനം പേര് കരമാര്‍ഗവും ഒമ്പത് ശതമാനം പേര് കടല്‍ മാര്‍ഗവും എത്തിയവരാണ്. 2023 ആദ്യ പകുതിയെ അപേക്ഷിച്ച് 28% വര്‍ദ്ധനവാണിത് സൂചിപ്പിക്കുന്നത്. മൊത്തം വരവില്‍ ഏകദേശം 29% സന്ദര്‍ശകരുമായി സൗദി അറേബ്യയാണ് ഏറ്റവും മുന്നില്‍. മൊത്തം 755,000 സന്ദര്‍ശകരാണ് സൗദിയില്‍ നിന്നുമെത്തിയത്.
കൂടുതല്‍ സന്ദര്‍ശകരെത്തിയ മികച്ച 10 രാജ്യങ്ങളിലെ മറ്റുരാജ്യങ്ങള്‍ ഇവയായിരുന്നു: 8 ശതമാനവുമായി ഇന്ത്യ; 5 ശതമാനവുമായി ബഹ്റൈന്‍; യുകെ, കുവൈറ്റ്, ഒമാന്‍, ജര്‍മ്മനി 4 ശതമാനം വീതം; 3 ശതമാനം വീതം യു.എസ്.എയും യുഎഇയും; 2 ശതമാനവുമായി ഇറ്റലിയും.