
ഉപഭോക്തൃ പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കുവാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആപ്പ് സഹായകരം
ദോഹ: എളുപ്പത്തില്‍ സമര്‍പ്പിക്കല്‍ പ്രക്രിയ കാരണം വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആപ്പ് വഴിയുള്ള ഉപഭോക്തൃ പരാതികള്‍ ഗണ്യമായി വര്‍ദ്ധിച്ചതായും എളുപ്പത്തില്‍ പരിഹരിക്കുവാന്‍ സാധിക്കുന്നതായും ഉപഭോക്തൃ സംരക്ഷണ, വാണിജ്യ തട്ടിപ്പ് തടയല്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ അദ്ബ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ഒരു ഓഫീസിലും പോകാതെ തന്നെ എവിടെയിരുന്നും പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ആപ്പ് ഉപഭോക്താക്കളുടെ പ്രയത്‌നങ്ങളും സമയവും ലാഭിച്ചു. ഓഫീസില്‍ നേരിട്ട് പരാതി നല്‍കുന്നതിനുള്ള പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി, പരാതികള്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് ഉടനടി എത്തുന്നതിനാല്‍ ആപ്പ് പ്രക്രിയ വേഗത്തിലാക്കുന്നു. അദ്ദേഹം വിശദീകരിച്ചു.